വീട്ടിൽ അതിക്രമിച്ച് കയറി വയറിംഗ് കേബിളിൽ നിന്നും കോപ്പർ വയറുകൾ മോഷ്ടിച്ചു; ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

Published : Aug 29, 2026, 09:58 PM IST
copper wire theft in kochi two migrant workers arrested

Synopsis

ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

കൊച്ചി: ചെമ്പ് കമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. അസം നൗഗോൺ ജാമുഗുരി ഇജാജുൾ ഇസ്ലാം (34), നൗഗോൺ സിമാലുഗുരി ഖൈറുൾ ഇസ്ലാം (28) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മഴുവന്നൂർ വീട്ടൂർ ഭാഗത്ത് പുതുതായി പണികഴിപ്പിച്ച് വരുന്ന വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി ഇലക്ട്രിക് വയറിംഗ് ചെയ്തിരിക്കുന്ന 25,000 രൂപ വില വരുന്ന കോപ്പർ വയറുകളാണ് മോഷ്ടിച്ചത്.

ഖൈറുൾ ഇസ്ലാം പെരുമ്പാവൂർ പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ പ്രതിയാണ് എന്ന് പൊലീസ് പറഞ്ഞു. ഇൻസ്‌പെക്ടർ ടി ദിലീഷ്, എസ്ഐ പിഎച്ച് അബ്ദുൾ ജബ്ബാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രതിയെ അന്വേഷിച്ച് ചെന്ന പൊലീസുകാർക്ക് നേരെ ആക്രമണം, നാലു പേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു
മകൻ അച്ഛനെ വെട്ടിക്കൊന്നു, ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ; ക്രൂര കൊലപാതകം തൃശൂരിൽ