സംസ്ഥാനത്ത് കൊറോണ ജാഗ്രത തുടരുന്നു; പുതിയ പോസിറ്റീവ് കേസില്ല, രോഗബാധിതരുടെ ആരോഗ്യനിലയിൽ പുരോഗതി

By Web TeamFirst Published Feb 5, 2020, 6:22 PM IST
Highlights

രോഗലക്ഷണങ്ങളോടെ 28 പേരാണ് തൃശൂരിലെ  വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. തൃശൂരിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോഗികൾക്ക് വൈ ഫൈ കണക്ഷൻ എടുക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കളക്ടർ അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗം ബാധിച്ച് മൂന്നുപേരുടെ ആരോഗ്യനിലയിൽ പുരോഗതി. ആലപ്പുഴയിലും തൃശൂരിലും കാഞ്ഞങ്ങാടും ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ആരോഗ്യനിലയിലാണ് കാര്യമായ പുരോഗതിയുള്ളത്. സംസ്ഥാനത്ത് പുതിയ പോസിറ്റീവ് കേസുകൾ നിലവില്‍ റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴയിൽ സമാന രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുളള കൂടുതൽ പേരുടെ സാമ്പിൾ പരിശോധന ഫലങ്ങൾ ഇന്നു ലഭ്യമായേക്കും. 15  പേരാണ് ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലുള്ളത്.

കൊറോണ: തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച രണ്ടുപേര്‍ അറസ്റ്റിൽ

രോഗലക്ഷണങ്ങളോടെ 28 പേരാണ് തൃശൂരിലെ  വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. തൃശൂരിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുള്ള രോഗികൾക്ക് വൈ ഫൈ കണക്ഷൻ എടുക്കാനുള്ള നടപടികൾ സ്വീകരിച്ചതായി കളക്ടർ അറിയിച്ചു. അതേസമയം കാസർഗോഡ് മൂന്ന് പേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ സമാനമായ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നടപടി. 

കൊറോണ: വാഹന പരിശോധനയില്‍ നിന്നും ബ്രീത്ത് അനലൈസര്‍ ഒഴിവാക്കാന്‍ നിര്‍ദ്ദേശം

സർക്കാർ മുന്നറിയിപ്പ് അവഗണിച്ച് വ്യാജ വാട്സ്ആപ്പ് സന്ദേശം ഫോർവേഡ് ചെയ്ത രണ്ട് പേരെ നൂറനാട് പൊലീസ് ഇന്ന് അറസ്റ്റ് ചെയ്തു. താമരക്കുളം സ്വദേശികളായ ശ്രീജിത്ത്, വികേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊറോണ പശ്ചാത്തലത്തിൽ മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള ബ്രെത്ത് അനലൈസർ പരിശോധന താൽക്കാലികമായി പൊലീസ് നിർത്തിവെച്ചു.

 

click me!