
കണ്ണൂര്‍: കണ്ണൂരിലെ പ്രവാസി വ്യവസായി സാജനെ മനപ്പൂര്‍വ്വം ദ്രോഹിച്ചതാണെന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഓഡിറ്റോറിയത്തിന് പെര്‍മിറ്റ് നല്‍കാതിരിക്കാനായി നഗരസഭ നടത്തിയ ശ്രമങ്ങൾക്ക് തെളിവ് ലഭിച്ചു. ചട്ട ലംഘനം എന്ന പേരിൽ കഴിഞ്ഞ ദിവസം നഗരസഭ അവതരിപ്പിച്ചത് സംയുക്ത പരിശോധനയിൽ തള്ളിയ വാദങ്ങളെന്നതിന്റെയാണ് തെളിവ് ലഭിച്ചത്.
നഗരസഭ വാർത്താ കുറിപ്പിൽ അവകാശപ്പെട്ടത് ഓഡിറ്റോറിയത്തില്‍ 3 ചട്ട ലംഘനങ്ങൾ ഉണ്ടായിരുന്നുവെന്നാണ് എന്നാല്‍ ടൗൺ പ്ലാനർ പരിശോധനയില്‍ കണ്ടെത്തിയത് ഒന്ന് മാത്രമായിരുന്നു. പ്ലാനിന് പുറമെയുള്ള കോണ്ക്രീറ്റ് സ്ളാബ് നിർമിച്ചു എന്നത് മാത്രമായിരുന്നു കണ്ടെത്തിയ ചട്ടലംഘനം. റോഡില്‍ നിന്നുള്ള ദൂര പരിധി ലംഘിച്ചുവെന്നായിരുന്നു നഗരസഭയുടെ വാദം. പരിഹരിക്കപ്പെട്ട പ്രശ്നങ്ങള്‍ വീണ്ടും വീണ്ടും ഉന്നയിച്ച് തടസം സൃഷ്ടിച്ചതാണ് പ്രവാസി വ്യവസായി സാജനെ സമ്മര്‍ദ്ദത്തിലാക്കിയത്.
അതേസമയം ആത്മഹത്യ ചെയ്ത പ്രവാസിയുടെ കെട്ടിടത്തിന് അനുമതി നിഷേധിച്ചിട്ടില്ലെന്നാണ് എഞ്ചിനീയറിംഗ് വിഭാഗം വിശദമാക്കുന്നത്. അവസാനവട്ട പരിശോധനയിൽ ചില ലംഘനങ്ങൾ കണ്ടെത്തിയിരുന്നു . പ്ലാനിൽ തിരുത്തലുകൾ വരുത്താൻ ആണ് നിർദ്ദേശിച്ചതെന്നും എഞ്ചിനിയറിംഗ് വിഭാഗം വിശദമാക്കുന്നു. തിരുത്തലിന് ശേഷം അനുമതി നൽകാൻ ഫയലിൽ എഴുതിയെന്നും എഞ്ചിനീയറിംഗ് വിഭാഗം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam