കെ മുരളീധരനുമായി ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം, കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിനും വീഴ്ച പറ്റി; ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

Published : Sep 24, 2026, 03:42 PM IST
k jayakumar

Synopsis

ശബരിമലയിലെ ഒരുക്കങ്ങൾ സംബന്ധിച്ച് സർക്കാരിന് എല്ലാ ആഴ്ചയും റിപ്പോർട്ട് നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. അരവണ നിർമാണം പ്രതിദിനം 3.6 ലക്ഷമായി വർധിപ്പിക്കാനും തിരക്ക് നിയന്ത്രിക്കാൻ എഐ സാങ്കേതികവിദ്യ ഉപയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരം: സർക്കാരിന് എല്ലാ ആഴ്ചയും ശബരിമലയിലെ പുരോഗതി റിപ്പോർട്ട് നൽകുമെന്നും മന്ത്രി കെ മുരളിധരനെ കണ്ട് കാര്യങ്ങൾ ധരിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ. കാര്യങ്ങൾ അറിയിക്കാൻ താൻ ബാധ്യസ്ഥ‌നാണ്. ഉണ്ടായത് ആശയ വിനിമയ പ്രശ്‌നം മാത്രമാണ്. കാര്യങ്ങൾ അറിയിക്കുന്നതിൽ ബോർഡിനും വീഴ്ച പറ്റിയെന്നും ആശയ വിനിമയ പ്രശ്നം പരിഹരിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.

അരവണ പ്രശ്നം സമഗ്രമായി ചർച്ച ചെയ്തെന്നും ശബരിമലയിൽ അരവണ നിർമാണം കൂട്ടുകയാണെന്നും ദേവസ്വം പ്രസിഡൻ്റ് വ്യക്തമാക്കി. നിലവിൽ അരവണ 2.6 ലക്ഷം ആണ് ദിവസം തയ്യാറാക്കുന്നത്. ഇത് 3.6 ലക്ഷം അരവണയാക്കി വർധിപ്പിക്കും. നട തുറക്കുമ്പോൾ 75 ലക്ഷം അരവണ കരുതലായി സംഭരിക്കും. ശബരിമലയിൽ മണ്ഡലകാലത്ത് അരവണ ക്ഷാമം ഉണ്ടാവില്ലെന്നും പ്രസിഡൻ്റ് പറഞ്ഞു. ശർക്കര ടെൻഡർ വിളിച്ചു. ഒക്ടോബർ 5 ന് മുൻപ് ശർക്കര കരാർ സാധ്യമാകും. ഒക്ടോബർ 15 ഓടെ എല്ലാ കരാറുകളും പൂർത്തിയാകും. കടകളുടെ ലേലം ഓൺലൈൻ ആക്കും നിലനിന്നിരുന്ന മാമ്മൂലുകൾ അതേപടി തുടരാൻ അനുവദിക്കില്ല.

സീസൺ തുടങ്ങുന്ന ഒന്നര മാസത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. എഐ ഉപയോഗിച്ച് ആളുകളെ നിയന്ത്രിക്കും. പൊലീസ് ആണ് ഇതിൻ്റെ നടത്തിപ്പ്. നിലയ്ക്കലിൽ കൺട്രോൾ റൂം സ്ഥാപിച്ച് വാഹനങ്ങളെയും ആളുകളെയും എഐ ഉപയോഗിച്ച് നിയന്ത്രിക്കും. വലിയ പ്രവൃത്തികളുടെയൊക്കെ ടെൻഡർ പൂർത്തിയായി. ഒപ്പം പ്രധാന പ്രവൃത്തികൾ തുടങ്ങാനുമായി. പ്രവൃത്തികൾ ഒക്ടോബർ 31 ഉള്ളിൽ പൂർത്തിയാക്കുമെന്നും ബോർഡ് തന്നെ പ്രവർത്തികളുടെ ക്വാളിറ്റി ഉറപ്പാക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് പരിശോധന നടത്തുമെന്നും ജയകുമാർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മണ്ണന്തല രഞ്ജിത് വധക്കേസിലെ സാക്ഷിയുടെ വീട്ടിൽ അതിക്രമം; കൗൺസിലര്‍ സുഗതന്റെ സഹോദരൻ പൊലീസ് പിടിയിൽ
കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് വേണം; എംഡിക്ക് കത്ത് നൽകി എംഎൽഎ