കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ സീറ്റ് ബെൽറ്റ് വേണം; എംഡിക്ക് കത്ത് നൽകി എംഎൽഎ

Published : Sep 24, 2026, 03:33 PM IST
ksrtc minnal

Synopsis

കെഎസ്ആർടിസിയുടെ മിന്നൽ, സ്വിഫ്റ്റ് ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് അബിൻ വർക്കി എംഎൽഎ ആവശ്യപ്പെട്ടു. ഉയർന്ന വേഗതയിലുള്ള യാത്രയിലെ സുരക്ഷ മുൻനിർത്തിയാണ് കെഎസ്ആർടിസി എംഡിക്ക് കത്ത് നൽകിയത്. ഈ ആവശ്യം അടിയന്തരമായി പരിഗണിക്കുമെന്ന് എംഡി ഉറപ്പുനൽകി.

തിരുവനന്തപുരം: കേരളത്തിലെ ദീർഘദൂര യാത്രക്കാർക്ക് ഏറെ പ്രയോജനകരവും വേഗമേറിയതുമായ കെഎസ്ആർടിസിയുടെ 'മിന്നൽ', ' സ്വിഫ്റ്റ്' ബസുകളിൽ ഡ്രൈവർക്കും യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന് ആവശ്യം. അബിൻ വർക്കി എംഎൽഎ ഇക്കാര്യം ആവശ്യപ്പെട്ട് കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് കത്ത് നൽകി.

ലിമിറ്റഡ് സ്റ്റോപ്പുകളോടെ സ്റ്റേറ്റ് - നാഷണൽ ഹൈവേകളിൽ ഉയർന്ന വേഗതയിൽ സർവീസ് നടത്തുന്ന മിന്നൽ ബസുകൾ ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീതി നേടിയിട്ടുണ്ട്. എന്നാൽ രാത്രികാലങ്ങളിലെ അതിവേഗ യാത്രയും ദേശീയപാതകളിലെ ഗതാഗത സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷ അതീവ പ്രധാനമാണെന്ന് എംഎൽഎ കത്തിൽ ചൂണ്ടിക്കാട്ടി.

ഉയർന്ന വേഗതയിലാകുമ്പോൾ പെട്ടെന്ന് ബ്രേക്ക് ഇടുന്നത് അപകടങ്ങൾക്കും വലിയ പരിക്കുകൾക്കും കാരണമാകാന്‍ സാധ്യതയുള്ളതിനാൽ സുരക്ഷ മുൻനിർത്തി എല്ലാ മിന്നൽ ബസുകളിലെയും ഡ്രൈവർ സീറ്റിലും എല്ലാ യാത്രാ സീറ്റുകളിലും മികച്ച നിലവാരമുള്ള സീറ്റ് ബെൽറ്റുകൾ ഉറപ്പാക്കണം എന്നതാണ് കത്തിലെ പ്രധാന ആവശ്യം. യാത്രയിലുടനീളം ഡ്രൈവർമാരും യാത്രക്കാരും സീറ്റ് ബെൽറ്റ് ധരിക്കുന്നത് കർശനമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്ത് അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കുമെന്ന് കെഎസ്ആർടിസി എംഡി ഉറപ്പ് നൽകിയതായി അബിൻ വർക്കി എംഎൽഎ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലെ പ്രതിസന്ധി; ഭിന്നത പരിഹരിക്കാൻ കെ മുരളീധരനും കെ ജയകുമാറും തമ്മില്‍ കൂടിക്കാഴ്ച, വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മന്ത്രി
മുഖ്യമന്ത്രിയുടെ വിവാദ വിമാനയാത്രയ്ക്ക് സ്പോൺസർ ചിപ്സൺ ഏവിയേഷൻ; യാത്രച്ചെലവ് 19.88 ലക്ഷം രൂപ, വിമാന ഉടമ ചിപ്സണ് നൽകിയ ഇന്‍വോയിസിന്‍റെ പകര്‍പ്പ് പുറത്ത്