
കൊച്ചി: കശുവണ്ടി കോർപ്പേറേഷൻ അഴിമതിയിൽ കോടതിയെ അവഹേളിച്ച് പ്രോസിക്യൂഷൻ അനുമതി ഉത്തരവിറക്കിയതിന് ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കെ ബിജു ഐഎഎസ്. മാപ്പപേക്ഷ തയാറാക്കിയത് മനസ്സിരുത്തി ചിന്തിച്ചാണോ എന്ന് സത്യവാങ്മൂലത്തിലില്ലെന്ന് പറഞ്ഞ് മാപ്പപേക്ഷ കോടതി മടക്കി. കോടതിയ്ക്ക് എതിരെ പരമാർശനം നടത്തിയാൽ ഒരു സർക്കാറിനും സംരക്ഷിക്കാനാകില്ലെന്നും ഉദ്യോഗസ്ഥന് ജഡ്ജി മുന്നറിയിപ്പ് നൽകി
കോടതി സമ്മർദ്ദം കാരണം മനസിസ്സിരുത്തി ചിന്തിക്കാതെയാണ് കശുവണ്ടി കേസിൽ പ്രതികളെ വിചാരണ ചെയ്യാനുള്ള പ്രോസിക്യൂഷൻ അനുമതി നൽകുന്നതെന്നായിരുന്നു കെ ബിജുവിന്‍റെ ഉത്തരവിലുണ്ടായതിരുന്നത്. പരാതിക്കാരൻ ഇത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇന്ന് നേരിട്ട് ഹാജരാകാന ജസ്റ്റിസ് എ ബജദറുദ്ദീൻ നിർദ്ദേശിച്ചത്. കോടതിയിൽ ഹാജരായ ഉദ്യോഗസ്ഥൻ നിരപാധികം മാപ്പ് ചോദിച്ച് സത്യവാങ്മൂലം നൽകി. തെറ്റായ പദപ്രയോഗങ്ങൾ പിൻവലിക്കുകയാണെന്നും തന്‍റെ നടപടി അനുചിതമായിപ്പോയെന്ന് ബോധ്യമുണ്ടെന്നും മാപ്പപേക്ഷ സ്വീകരിച്ച് കോടതിയലക്ഷ്യ നടപടി അവസാനിപ്പിക്കണമെന്നും കോർപ്പറേഷൻ സെക്രട്ടറി കെ ബിജു അപേക്ഷിച്ചു.
എന്നാൽ, ഉച്ചയോടെ കേസ് പരിഗണിച്ച കോടതി മാപ്പപേക്ഷ അംഗീകരിക്കാൻ തയ്യാറായില്ല. മനസിരുത്തിയും സ്വതന്ത്രമായും പരിശോധന നടത്തിയാണോ എന്ന് സത്യവാങ്മൂലത്തിലില്ലെന്നും ഇക്കാര്യം വ്യക്തമാക്കി വാീണ്ടും മാപ്പപേക്ഷ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജനങ്ങളെ സേവിക്കാനാണ് ഐഎഎസുകാരെ തെരഞ്ഞെടുക്കുന്നതെന്ന് ഓർക്കണമെന്നും സർക്കാറിന്‍റഎ ആയുധമാകരുതെന്നും കോടതി ഉദ്യോഗ്ശനെ ഓർമ്മിപ്പിച്ചു. കോടതിയ്ക്ക് എതിരെ പരാമർശം നടത്തിയാൽ ഒരു സർക്കാറിനും സംരക്ഷിക്കാനാകില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എ ബദറുദ്ദീൻ കോടതിയലക്ഷ്യ നടപടികൾ വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam