ഭർതൃ സഹോദരന്റെ വിവാഹത്തിനായി കേരളത്തിലെത്തണം, അപേക്ഷയുമായി പാകിസ്ഥാനി യുവതി, ദമ്പതികളുടെ വിസ ഹർജി തള്ളി ഹൈക്കോടതി

Published : Oct 01, 2026, 11:12 AM IST
kerala high court divorce case alimony

Synopsis

വയനാട് സ്വദേശി ഉനൈസ് കടുമ്പോട്ടിലും പാക്കിസ്ഥാൻ പൗരയായ ഭാര്യ ഖദീജയും ചേർന്നാണ് ഹർജി നൽകിയത്. ഇരുവരും നിലവിൽ ദുബായിലാണ്.

കൊച്ചി: പാക്കിസ്ഥാൻ പൗരത്വമുള്ള ഭാര്യയ്ക്ക് ഇന്ത്യയിലെത്തുന്നതിനായി വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 2025 ഏപ്രിൽ 25 മുതൽ പാക്കിസ്ഥാൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചതിന്റെ പേരിൽ വിദേശ പൗരന് ഇന്ത്യയിൽ പ്രവേശിക്കാൻ അവകാശം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. വയനാട് സ്വദേശി ഉനൈസ് കടുമ്പോട്ടിലും പാക്കിസ്ഥാൻ പൗരയായ ഭാര്യ ഖദീജയും ചേർന്നാണ് ഹർജി നൽകിയത്. ഇരുവരും നിലവിൽ ദുബായിലാണ്. ഉനൈസിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഖദീജയ്ക്ക് ഇന്ത്യൻ വിസയ്ക്ക് അപേക്ഷിക്കാനുള്ള സൗകര്യം പോലും ഓൺലൈൻ പോർട്ടലിൽ ലഭ്യമല്ലെന്നായിരുന്നു ഹർജിയിലെ പ്രധാന വാദം.

രാജ്യസുരക്ഷയും വിദേശനയവും കണക്കിലെടുത്ത് വിദേശികളുടെ രാജ്യപ്രവേശനവും താമസവും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി.ഭരണഘടനയിലെ അനുച്ഛേദം 14 പ്രകാരമുള്ള തുല്യനീതിയുടെ സംരക്ഷണം വിദേശികൾക്കും ബാധകമാണെങ്കിലും, അത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ കഴിയുന്ന വിദേശികൾക്ക് മാത്രമാണ് ബാധകമെന്നും കോടതി നിരീക്ഷിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ചെന്നായ്ക്കളെപ്പോലെ ചാടിവീണ് കുരുന്ന് വിദ്യാർഥികളെ മർദിക്കാൻ ഉത്തരവിട്ടത് ആരാണ്'; എസ്എഫ്ഐ ഒറ്റയ്ക്കല്ലെന്ന് സിപിഐ നേതാക്കൾ
കോടിയേരിയുടെ ഓർമ്മക്കുറിപ്പിൽ സിപിഎം നേതൃത്വത്തെ കുത്തി ബിനീഷ് കോടിയേരി; `കേസ് വന്നപ്പോൾ പാർട്ടിയെ കവചമാക്കിയില്ല, എന്തായാലും സ്വയം നേരിടണമെന്ന് ശഠിച്ചയാൾ'