മെസ്സി തട്ടിപ്പിലെ ജിഎസ്ടി അന്വേഷണത്തിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി. കന്പനി പ്രതിനിധി വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന് ഉത്തരവിട്ട ഹൈക്കോടതി സമൻസിൽ ഇടപെടാൻ വിസമ്മതിച്ചു. കൊല്ലം ജിഎസ്ടി ഇന്‍റലിജൻസ് യൂണിറ്റിന് മുന്നിലാണ് ഹാജരാകേണ്ടത്.
- Home
- News
- Kerala News
- Malayalam News Live: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ; ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് മുന്നിലേക്ക്
Malayalam News Live: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ; ഈ ആഴ്ച തന്നെ മുഖ്യമന്ത്രിക്ക് മുന്നിലേക്ക്

യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ. ഈ ആഴ്ച തന്നെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തും എന്നാണ് വിവരം. പുതിയ മദ്യനയത്തിലൂടെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല.
Malayalam News Live: മെസ്സി തട്ടിപ്പ്; റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് തിരിച്ചടി
Malayalam News Live: ഭീകരസംഘങ്ങൾക്കായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത് ഗുരുമൂർത്തി
ജൂത പൗരന്മാരുടെ വിവരമടക്കം ശേഖരിച്ചതിന് മുംബൈയിൽ അറസ്റ്റിലായ യഷ് സിങ്ങിനെ റിക്രൂട്ട് ചെയ്തത് തൃശൂരിൽ യുഎപിഎ കേസിൽ പിടിയിലായ ഗുരുമൂർത്തിയെന്ന് പോലീസ്. ചിത്രങ്ങളടക്കം ചോർത്തി നൽകിയതിന് 25000 രൂപ ഗുരുമൂർത്തി പ്രതിഫലം നൽകിയതായും കണ്ടെത്തി. ഇതിനിടെ ഗുരുമൂർത്തിയെ പോലീസ് ഒറ്റപ്പാലത്തെ വ്യാപാര സ്ഥാപനത്തിൽ തെളിവെടുപ്പിനെത്തിച്ചു. കേരളത്തിൽ ലോറൻസ് ബിഷ്ണോയി സംഘം സജീവമെന്ന് കരുതുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ പറഞ്ഞു.
Malayalam News Live: ശബരിമല നട ഇന്ന് തുറക്കും
file://an-nas.annpl.com/DATASHARE/DIGITAL%20DESK/rundമണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം. ശബരിമല നട വൈകിട്ട് നാലിന് തുറക്കും. പമ്പയിൽ നിന്ന് തീർഥാടകരെ കടത്തിവിട്ടു തുടങ്ങി.
Malayalam News Live: മോദിയും ട്രംപും നാളെ കൂടിക്കാഴ്ച നടത്തിയേക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നാളെ മനിലയിൽ കൂടിക്കാഴ്ച നടത്തിയേക്കും. ക്വാഡ് ഉച്ചകോടിക്ക് മുന്നോടിയായാവും മോദി-ട്രംപ് ഹ്രസ്വ ചർച്ച. കിഴക്കൻ ഏഷ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ അല്പസമയത്തിനകം പ്രധാനമന്ത്രി മനിലയിൽ എത്തും.
Malayalam News Live: യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ
യുഡിഎഫ് സർക്കാരിന്റെ മദ്യനയം ഉടൻ. ഈ ആഴ്ച തന്നെ നിർദേശങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിലെത്തും എന്നാണ് വിവരം. പുതിയ മദ്യനയത്തിലൂടെ ബെവ്‌കോ ഔട്ട്ലെറ്റുകളുടെ മുഖം മാറും. എന്നാൽ, എണ്ണം കൂട്ടില്ല.