
കണ്ണൂർ: കണ്ണൂർ പിണറായിയിൽ ജ്യോത്സ്യനെ കുത്തികൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. എരഞ്ഞോളി സ്വദേശി സി കെ റമീസിനെയാണ് തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരൻ എന്ന് കണ്ടെത്തിയത്. പാറപ്രം സ്വദേശി കുഞ്ഞിരാമൻ ഗുരുക്കളെ 2012 ലാണ് ജോത്സ്യരുടെ മുറിയിൽ വെച്ച് കൊലപ്പെടുത്തിയത്.
2012 ഫെബ്രവരി 4നാണ് സംഭവം. പാറപ്രം കോളാട്ടെ കുഞ്ഞിരാമൻ ഗുരുക്കളുടെ ജോതിഷാലയത്തിലേക്ക് റമീസ് എത്തി. നേരത്തെ പലകുറി ജോതിഷ ആവശ്യത്തിനായി കണ്ടവരാണിവർ. കയ്യിൽ കരുതിയ മൂർച്ചയേറിയ ആയുധം കൊണ്ട് കുഞ്ഞിരാമനെ പലകുറി കുത്തിയ ശേഷം റമീസ് ഓടി മറഞ്ഞു. നിലവിളി കേട്ടെത്തിയ മകൻ ആശുപത്രിയിലെത്തിച്ചെങ്കിലും ഫെബ്രവരി 26ന് മരിച്ചു. വ്യക്തിരമായ കാര്യങ്ങൾക്ക് ജോത്സ്യനെ കണ്ട റമീസ് പലകുറി പണവും നൽകിയിരുന്നു. തുടർന്നുണ്ടായ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ശിക്ഷ ശനിയാഴ്ച വിധിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam