സ്വര്‍ണക്കടത്ത് കേസ്: സന്ദീപിന്‍റെ ബാഗ് പരിശോധിക്കാൻ അനുമതി, എൻഐഎ അപേക്ഷ കോടതി അംഗീകരിച്ചു

By Web TeamFirst Published Jul 15, 2020, 1:39 PM IST
Highlights

ബാഗ് പരിശോധിക്കുന്നതിന് വേണ്ടി എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷ കോടതി സ്വീകരിച്ചു. ഉച്ചയ്ക്ക് ശേഷം സ്പെഷ്യൽ ജഡ്ജിന്റെ സാന്നിധ്യത്തിലാകും ബാഗ് പരിശോധിക്കുക. 

കൊച്ചി: തിരുവനന്തപുരത്ത് നയതന്ത്രബാഗ് ഉപയോഗിച്ച് സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപിന്റെ എന്‍ഐഎ കസ്റ്റഡിയിലെടുത്ത ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗ് പരിശോധിക്കുന്നതിന് വേണ്ടി എന്‍ഐഎ സമര്‍പ്പിച്ച അപേക്ഷ കോടതി സ്വീകരിച്ചു. ഉച്ചയ്ക്ക് ശേഷം സ്പെഷ്യൽ ജഡ്ജിന്റെ സാന്നിധ്യത്തിലാകും ബാഗ് പരിശോധിക്കുക. 

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ അടങ്ങിയിരിക്കുന്ന രേഖകള്‍ ബാഗിലുണ്ടെന്നാണ് വിവരം. നേരത്തെ എൻഐഎ സംഘമെത്തിയപ്പോള്‍ ബാഗ് ഒളിപ്പിക്കാൻ സന്ദീപ് ശ്രമിച്ചിരുന്നതായും വിവരമുണ്ട്. 

സ്വപ്നക്ക് വേണ്ടി ഫ്ലാറ്റ് ബുക്ക് ചെയ്തത് എം ശിവശങ്കര്‍ പറഞ്ഞ പ്രകാരമെന്ന് ഐടി ഉദ്യോഗസ്ഥൻ അരുൺ

അതേ സമയം സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പിടികൂടിയ മൂന്ന് പ്രതികളെ അൽപ്പസമയത്തിനകം കോടതിയിൽ ഹാജരാകും. മൂവാറ്റുപുഴ സ്വദേശി ജലാൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജത്ത് അലി എന്നിവരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലാണ് ഹാജരാക്കുക. അതേ സമയം കേസിൽ കംസ്റ്റംസിന്‍റെ പിടിയിലുള്ള സരിത്തിന്‍റെ അറസ്റ്റ് എൻഐഎ ഉടൻ രേഖപ്പെടുത്തും. 

click me!