അനുപമക്ക് കുഞ്ഞിനെ തിരികെ കിട്ടുമോ? ദത്ത്‍ നടപടി റദ്ദാക്കണമെന്ന സർക്കാർ ആവശ്യത്തിൽ കോടതി തീർപ്പ് കൽപ്പിക്കും

Web Desk   | Asianet News
Published : Oct 25, 2021, 12:50 AM ISTUpdated : Oct 25, 2021, 01:06 AM IST
അനുപമക്ക് കുഞ്ഞിനെ തിരികെ കിട്ടുമോ? ദത്ത്‍ നടപടി റദ്ദാക്കണമെന്ന സർക്കാർ ആവശ്യത്തിൽ കോടതി തീർപ്പ് കൽപ്പിക്കും

Synopsis

കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള‍് സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുപ്പ് നടപടികള്‍ (anupama child case) നിര്‍ത്തിവെക്കണമെന്ന ആവശ്യപ്പെട്ടുള്ള സര്‍ക്കാര്‍ (Kerala Government ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം കുടുംബ കോടതിയാണ് ഹര്‍ജി (Thiruvananthapuram family court) പരിഗണിക്കുക. കു‍ഞ്ഞിന്‍റെ സംരക്ഷണത്തിന്‍റെ പൂര്‍ണ അവകാശം കിട്ടണമെന്നാവശ്യപ്പെട്ട് ദത്തെടുത്ത ദമ്പതികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇന്ന് അന്തിമ വിധി പറയാനിരിക്കെയാണ് സര്‍ക്കാര്‍ തടസ്സ ഹര്‍ജി നല്‍കിയത്.

കുട്ടിയുടെ അമ്മ ജീവിച്ചിരിപ്പുണ്ടെന്നും ദത്തെടുക്കല്‍ നടപടികള‍് സംബന്ധിച്ച് പൊലീസും സര്‍ക്കാരും അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ തീരുമാനമാകുന്നത് വരെ ദത്തില്‍ തീര്‍പ്പുകല്‍പ്പിക്കരുതെന്ന ആവശ്യമാണ് കോടതി ഇന്ന് പരിഗണിക്കുക. സര്‍ക്കാരിന്‍റെ ഹര്‍ജി കോടതി അംഗീകരിക്കുകയാണെങ്കില്‍ കുട്ടിയെ ദത്തെടുത്തവരില്‍ നിന്ന് തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കും. പിന്നീടാകും ഡിഎന്‍എ പരിശോധന അടക്കമുള്ള നടപടികള്‍.

അതേ സമയം അനുപമ അറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ വനിത- ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി ഇന്നലെ മൊഴിയെടുത്തിരുന്നു. എല്ലാം നിയമപരമായാണ് ചെയ്തെന്നായിരുന്നു ഷിജു ഖാന്‍റെ പ്രതികരണം. ശിശുക്ഷേ സമിതി ഏറ്റുവാങ്ങിയ ആണ്‍കുഞ്ഞിനെ പെണ്‍കുഞ്ഞായി രേഖപ്പെടുത്തിയതും, സറണ്ടർ ചട്ടം ലംഘിച്ചതും അമ്മപരാതി നൽകിയിട്ടും കുട്ടിയെ ദത്ത് നൽകിയതും അടക്കം ഷിജുഖാന്‍റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചകളാണെന്നാണ് വിലയിരുത്തൽ.

അമ്മ അറിയാതെ ദത്ത്: ഷിജു ഖാനെ വനിത ശിശുവികസന ഡയറക്ടർ വിളിച്ചുവരുത്തി, എല്ലാം നിയമപരമെന്ന് ഷിജുഖാൻ

അതിനിടെ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത ഉൾപ്പെടെ ആറു  പ്രതികള്‍ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യം തേടി. 28ന് പൊലീസിനോട് നിലപാട് അറിയിക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അമ്മയറിയാതെ കുഞ്ഞിനെ മാറ്റിയ കേസ്, പ്രതികൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയിൽ

കുട്ടിയെ കടത്തിയ സംഭവം; ഷിജു ഖാനും അനുപമയുടെ അച്ഛന്‍ ജയചന്ദ്രനും എതിരെ സിപിഎം നടപടിയെടുത്തേക്കും

സിഡബ്ല്യൂസിയും പൊലീസും പറഞ്ഞത് പച്ചക്കള്ളം, കുട്ടി ദത്ത് പോകും വരെ നോക്കി നിന്നു; തെളിവുകള്‍ പുറത്ത്

സിപിഎമ്മിന്റെ പിന്തുണയിൽ വിശ്വാസമില്ല, അച്ഛനെയും അമ്മയെയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് നീക്കണം: അനുപമ

PREV
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി