
തിരുവനന്തപുരം: ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് തിയേറ്ററുകൾ തുറക്കും(kerala theater opening). ഇന്ന് തുറക്കുമെങ്കിലും മറ്റന്നാൾ മുതലാണ് സിനിമാ പ്രദർശനം. ഇന്നും നാളെയും തീയേറ്റുകളിൽ അണുവിമുക്തമാക്കൽ (Disinfection) പ്രവർത്തനങ്ങളാകും നടക്കുക. ജീവനക്കാർക്കുള്ള വാക്സിനേഷനും(Vaccination) ഇതിനകം പൂർത്തിയാക്കും. രണ്ട് ഡോസ് വാക്സീനെടുത്തവർക്ക് മാത്രമാകും തീയറ്ററുകളിൽ പ്രവേശനമുണ്ടാവുക. പകുതി സീറ്റുകളിലേ കാണികളെ അനുവദിക്കുവെന്ന് സർക്കാർ (kerala government) വ്യക്തമാക്കിയിട്ടുണ്ട്.
ഇടവേളയ്ക്ക് ശേഷം തീയറ്റർ തുറക്കുമ്പോൾ ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ, വെനം 2 എന്നിവയാകും ആദ്യ ദിനമായ ബുധനാഴ്ച പ്രദർശിപ്പിക്കുക. 28ന് റിലീസ് ചെയ്യുന്ന സ്റ്റാറാണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം. നവംബർ 12ന് ദുൽഖർ സൽമാൻ നായകനാകുന്ന കുറുപ്പ് റിലീസ് ചെയ്യുന്നതോടെ തീയറ്ററുകൾ സജീവമാകും.
മുഴുവൻ തീയേറ്ററുകളും തിങ്കളാഴ്ച തുറക്കും; സെക്കന്റ് ഷോകൾക്കും അനുമതി, ആദ്യ പ്രധാന റിലീസ് 'കുറുപ്പ്'
തുറക്കുന്ന തിയറ്ററുകളിൽ ആദ്യദിവസമെത്തുക ഒരുപിടി അന്യഭാഷാ ചിത്രങ്ങൾ
'ഒരു താത്വിക അവലോകനത്തി'ന് യു സര്‍ട്ടിഫിക്കേറ്റ്, ഇനി തിയറ്ററുകളിലേക്ക്