വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. മാർക്കറ്റിൽ കിട്ടുന്നതിനേക്കാൾ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നൽകുക. വെള്ളം വിൽക്കുമ്പോൾ രണ്ട് രൂപ കണ്ടക്ടർക്കും ഒരു രൂപ ഡ്രൈവർക്കും കമ്മീഷൻ നൽകുമെന്നും മന്ത്രി പറഞ്ഞു. വരും മാസങ്ങളിൽ കടുത്ത ചൂടാണ് വരുന്നതെന്നും വെള്ളമില്ലാതെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി ടെൻഡർ വിളിച്ചിട്ടുണ്ട്. കെഎസ്ആർടിസിക്കായി ഏതെങ്കിലും കമ്പനികളെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പഴയ ഡ്രൈവേഴ്സ് യൂണിയൻ പ്രസിഡന്റിന്റെ മകനായത് കൊണ്ട് ഡ്രൈവർക്കും ഒരു രൂപ കിട്ടട്ടേയെന്ന് കരുതിയെന്നും മന്ത്രി തമാശരൂപേണ പറഞ്ഞു. കെഎസ്ആർടിസിയിൽ ഭക്ഷണം നൽകുന്ന പദ്ധതിയും ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിസിനസ് ക്ലാസ് ബസ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് വരുന്നതിനാലാണ് നേരത്തെ ഉദ്ഘാടനം പ്രഖ്യാപിക്കുന്നത്.
