
പാലക്കാട്: 29 പേർക്ക് ഒരു ദിവസം രോഗം സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലാണ് പാലക്കാട് ജില്ല. ഇന്ന് രണ്ട് പേർ ജില്ലയിൽ രോഗമുക്തരായി. ഇത് വരെ 96 പേർക്കാണ് പാലക്കാട് ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചത് ഇതിൽ 15 പേരാണ് രോഗമുക്തരായത്. നിലവിൽ 81 പേരാണ് ജില്ലയിൽ ചികിത്സയിൽ തുടരുന്നത്. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച ശേഷം എറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിക്കുന്ന ദിവസമാണ് ഇന്ന്. പാലക്കാട്ടെ മണ്ണാർക്കാട് മുൻസിപ്പാലിറ്റിയെ ഹോട്ട്സ്പോട്ട് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Read more at: സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊവിഡ്; കേരളത്തിൽ ഒറ്റ ദിവസം ഏറ്റവും അധികം രോഗികൾ ...
Read more at: സംസ്ഥാനത്ത് ഒമ്പത് ഹോട്ട്സ്പോട്ടുകള്‍ കൂടി; സംസ്ഥാനം കടുത്ത ആശങ്കയില്‍ ...
അതിർത്തികടന്ന് റെഡ് സോണിൽ നിന്നുൾപ്പെടെ കൂടുതൽ ആളുകളെത്തുന്നതും വീട്ടിൽ നിരീക്ഷണത്തിലുളളവർ ജാഗ്രത പാലിക്കാത്തതുമാണ് പാലക്കാടിന്റെ ആശങ്ക. വീടുകളിൽ നിരീക്ഷണത്തിലിരിക്കുന്നവർ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മേൽനോട്ട സമിതി വരും. ജാഗ്രതപുലർത്തിയില്ലെങ്കിൽ സാമൂഹവ്യാപനമെന്ന ഭീതി നിലനിൽക്കുന്നു.
സംസ്ഥാനത്ത് രോഗികളുടെ എണ്ണം വർധിച്ചത് ഇങ്ങനെ
മുൻകരുതലിന്റെ ഭാഗമായി പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവിൽ ഈ മാസം 31വരെ പാലക്കാട് നിലനിൽക്കുന്നുണ്ട്. ലോക്ഡൗൺ ഇളവനുസരിച്ച് ആളുകൾക്ക് പുറത്തിറങ്ങാമെങ്കിലും നാലിൽകൂടുതൽ പേർ എങ്ങും സംഘം ചേരരുത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam