കമ്മ്യൂണിറ്റി കിച്ചൻ മാത്രം മതിയോ? സന്നദ്ധപ്രവർത്തനങ്ങൾക്ക് സർക്കാർ വിലങ്ങുതടിയാകുന്നെന്ന് എം കെ മുനീർ

By Web TeamFirst Published Apr 3, 2020, 5:34 PM IST
Highlights

കമ്മ്യൂണിറ്റി കിച്ചൻ ഒഴികെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ പൊലീസിനെ ഉപയോഗിച്ച് സർക്കാർ തടയുകയാണ്. കൊയിലാണ്ടിയിൽ എംഎസ്എഫ് നേതാവിനെ അറസ്റ്റ് ചെയ്തതാണ് ഉദാഹരണം.
 

കോഴിക്കോട്: കമ്മ്യൂണിറ്റി കിച്ചൻ ഒഴികെയുള്ള സന്നദ്ധപ്രവർത്തനങ്ങൾക്ക് സർക്കാർ വിലങ്ങുതടിയാകുന്നതായി എം കെ മുനീർ എംഎൽഎ ആരോപിച്ചു. സാലറി ചലഞ്ചിന്റെ പേരിൽ സാലറി പിടിച്ചുപറി നടത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

കമ്മ്യൂണിറ്റി കിച്ചൻ ഒഴികെയുള്ള സന്നദ്ധ പ്രവർത്തനങ്ങൾ പൊലീസിനെ ഉപയോഗിച്ച് സർക്കാർ തടയുകയാണ്. കൊയിലാണ്ടിയിൽ എംഎസ്എഫ് നേതാവിനെ അറസ്റ്റ് ചെയ്തതാണ് ഉദാഹരണം. മരുന്ന് എത്തിക്കുന്ന വൈറ്റ്ഗാർഡ് വോളണ്ടിയർമാരെ പലയിടത്തും തടയുന്നു. സാലറി ചലഞ്ച് നടക്കാം. പക്ഷേ, അത് സാലറി പിടിച്ചുപറി ആകരുതെന്നും എം കെ മുനീർ പറഞ്ഞു. 

Read Also: പണമില്ല, കോട്ടയത്ത് പല പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി, ഓടില്ലെന്ന് നഗരസഭ

Read Also: കോട്ടയത്തെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങളില്ലെന്ന് ജില്ലാ കളക്ടർ

click me!