Asianet News MalayalamAsianet News Malayalam

കോട്ടയത്തെ കമ്മ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനത്തിൽ പ്രശ്നങ്ങളില്ലെന്ന് ജില്ലാ കളക്ടർ

കോട്ടയത്ത് കമ്മ്യൂണിറ്റി കിച്ചനുകൾ വഴി എല്ലാവർക്കും ഭക്ഷണം നൽകും. ഇക്കാര്യത്തിൽ ഇതുവരേയും വീഴ്ച്ച വന്നിട്ടില്ല. കോട്ടയം മുൻസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി കിച്ചനുകളുടെ നടത്തിപ്പിന് ഫണ്ട് കിട്ടുന്നില്ലെന്നൊരു പരാതി ഇതുവരെ ശ്രദ്ധയിൽ വന്നിട്ടില്ല

there is no issue in the operation of community kitchens in kottayam says collector
Author
Kottayam, First Published Apr 3, 2020, 3:03 PM IST

കോട്ടയം: ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവർത്തനം പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോകുന്നുണ്ടെന്നും എല്ലാ കിച്ചനുകളും ഇന്നും പ്രവർത്തിച്ചിട്ടുണ്ടെന്നും കോട്ടയം ജില്ലാ കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോട്ടയത്തെ കമ്മ്യൂണിറ്റി കിച്ചനുകൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോട്ടയം കളക്ടർ പികെ സുധീർ ബാബു ഇക്കാര്യം വ്യക്തമാക്കിയത്. 

കോട്ടയത്ത് കമ്മ്യൂണിറ്റി കിച്ചനുകൾ വഴി എല്ലാവർക്കും ഭക്ഷണം നൽകും. ഇക്കാര്യത്തിൽ ഇതുവരേയും വീഴ്ച്ച വന്നിട്ടില്ല. കോട്ടയം മുൻസിപ്പാലിറ്റിയിലെ കമ്മ്യൂണിറ്റി കിച്ചനുകളുടെ നടത്തിപ്പിന് ഫണ്ട് കിട്ടുന്നില്ലെന്നൊരു പരാതി ഇതുവരെ ശ്രദ്ധയിൽ വന്നിട്ടില്ല. കഴിഞ്ഞ ദിവസം കൊടുക്കേണ്ടി വന്ന അത്രയും ഭക്ഷണപ്പൊതികൾ ഇന്നു കൊടുത്തിട്ടില്ല. ഭക്ഷണം ആവശ്യപ്പെടുന്നവരുടെ എണ്ണം ജില്ലയിൽ കുറഞ്ഞിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. 

കോട്ടയത്തെ ഭക്ഷണ വിതരണത്തിൽ യാതൊരു അപാകതയുമില്ലെന്ന് നേരത്തെ മന്ത്രി എസി മൊയ്തീനും വ്യക്തമാക്കിയിരുന്നു. തനതു ഫണ്ട് മാത്രമല്ല പ്ലാൻ ഫണ്ടും ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇത്തരം വാർത്തകൾക്ക് പിന്നിൽ സംഘടിത ശ്രമമുണ്ടോ എന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

Follow Us:
Download App:
  • android
  • ios