
തിരുവനന്തപുരം: ലോക് ഡൗൺ കാലയളവിൽ അനധികൃത മദ്യക്കച്ചവടം നടത്തിയാൽ കര്‍ശന നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി എക്സൈസ് കമ്മീഷണര്‍. ബാറുകളിൽ പിൻവാതിൽ കച്ചവടം നടത്തിയാൽ കർശന നടപടിയെടുക്കും. വ്യാപക പരിശോധന ഇതിന്റെ ഭാഗമായി നടക്കുമെന്നും എക്സൈസ് കമ്മീഷണര്‍ പറഞ്ഞു. മദ്യം സൂക്ഷിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ എല്ലാം പൊലീസിന്‍റെയും എക്സൈസിന്‍റെയും സംഘം പരിശോധനക്ക് എത്തും.
മദ്യലഭ്യത ഇല്ലാതായത് ചില പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. സ്ഥിരം മദ്യം ഉപയോഗിക്കുന്ന ചിലർക്കെങ്കിലും പ്രശ്നങ്ങൾ വരാംനിടയുണ്ട്. ഇത്തരക്കാര്‍ പ്രശ്നങ്ങളുണ്ടാവുകയാണെങ്കിൽ അടുത്ത പൊലീസ് സ്റ്റേഷനിലോ എക്സൈസ് ഓഫീസിലോ അറിയിക്കണം. വിമുക്തി കേന്ദ്രങ്ങളിലേക്കോ ആശുപത്രിയികളിലേക്കോ ഇവരെ മാറ്റും.
അധികൃത മദ്യക്കച്ചവടം മാത്രമല്ല വ്യാജ വാറ്റ് അടക്കമുള്ള നിയമലംഘനങ്ങൾക്ക് എതിരെ ജാഗ്രത ഉണ്ടാകണമെന്ന് മുഖ്യമന്ത്രി എക്സൈസ് വകുപ്പിന് നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായാൽ പൊലീസ് ഇടപെടലും ഉണ്ടാകണം.
തുടര്‍ന്ന് വായിക്കാം: ജനതാ കർഫ്യൂ കുടിച്ച് തീർത്ത് മലയാളി; റെക്കോഡ് മദ്യവിൽപന, 64 കോടിയുടെ മദ്യം വിറ്റു...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam