കൊവിഡ് 19: ആലപ്പുഴയില്‍ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി

Published : Mar 13, 2020, 11:54 PM ISTUpdated : Mar 13, 2020, 11:58 PM IST
കൊവിഡ് 19: ആലപ്പുഴയില്‍ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി

Synopsis

യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും അതിന് തയാറാകാതെ ഇവര്‍ കടന്നുകളയുകയായിരുന്നു.

ആലപ്പുഴ: കൊവിഡ് നിരീക്ഷണത്തിലിരിക്കെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞ വിദേശ ദമ്പതികളെ കണ്ടെത്തി. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. 

യുകെയിൽ നിന്നും ദോഹ വഴി കേരളത്തിലെത്തിയ ദമ്പതികളോട് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസുലേഷൻ വാർഡിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് തതയ്യാറാകാതെ ഇവര്‍ കടന്നുകളയുകയായിരുന്നു. എക്സാണ്ടർ (28), എലിസ (25) എന്നിവരാണ് ആശുപത്രി അധികൃതരെയും പൊലീസിനെയും വെട്ടിച്ച് കടന്നത്. ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഒമ്പതിനാണ് ഇവർ നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയത്. 

Also Read: കൊവിഡ് 19: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇന്നെത്തിയ 22 യാത്രക്കാര്‍ക്ക് രോഗ ലക്ഷണങ്ങള്‍

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ...

PREV
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം