പത്തനംതിട്ട ജില്ലാ അതിര്‍ത്തികൾ സീൽ ചെയ്യും; പഴുതടച്ച ജാഗ്രതക്ക് നിര്‍ദ്ദേശം നൽകി പിബി നൂഹ്

Published : Apr 28, 2020, 09:34 AM ISTUpdated : Apr 28, 2020, 09:38 AM IST
പത്തനംതിട്ട ജില്ലാ അതിര്‍ത്തികൾ സീൽ ചെയ്യും; പഴുതടച്ച ജാഗ്രതക്ക് നിര്‍ദ്ദേശം നൽകി പിബി നൂഹ്

Synopsis

കോട്ടയം അടക്കം സമീപ ജില്ലകളിൽ  രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ജില്ലാ അതിര്‍ത്തികൾ അടക്കാൻ കളക്ടര്‍ നിര്‍ദ്ദേശിച്ചത്

പത്തനംതിട്ട: സമീപ ജില്ലകളിൽ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ പത്തനംതിട്ടയിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി ജില്ലാ ഭരണകൂടം. കോട്ടയം അടക്കം സമീപ ജില്ലകളിൽ  രോഗവ്യാപനം കൂടിയ സാഹചര്യത്തിലാണ് ജില്ലാ അതിര്‍ത്തികൾ അടക്കാൻ കളക്ടര്‍ നിര്‍ദ്ദേശിച്ചത്. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണ്ണമായും സീൽചെയ്യാനാണ് നിര്‍ദ്ദേശം. ജില്ല വിട്ടുള്ള യാത്രകൾ  പ്രത്യേക സാഹചര്യത്തിൽ അല്ലാതെ അനുവദിക്കില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാംഘട്ടം തുടങ്ങിയത് തന്നെ പത്തനംതിട്ട ജില്ലയിൽ നിന്നായിരുന്നു. തുടര്‍ന്നിങ്ങോട്ട് രോഗികളുടെ എണ്ണത്തും നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണത്തിലും രോഗ വ്യാപന സാധ്യതയുടെ കാര്യത്തിലും എല്ലാം പത്തനംതിട്ട ആദ്യ ലിസ്റ്റിൽ തന്നെ ഉണ്ടായിരുന്നു. അതേസമയം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി പത്തനംതിട്ട ഇപ്പോൾ കൊവിഡ് രോഗത്തിൽ നിന്ന് കരയറുന്ന അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് സമീപ ജില്ലകളിൽ നിന്നുള്ള രോഗ വ്യപന സാധ്യത കൂടി മുന്നിൽ കണ്ട് ജില്ലാ ഭരണ കൂടം പ്രതിരോധം ശക്തമാക്കുന്നത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്
ഒൻപതംഗ കുടുംബം പെരുവഴിയിൽ; ഗ്യാസ് അടുപ്പിൽ നിന്ന് പടർന്ന തീ വീടിനെ പൂർണമായി വിഴുങ്ങി; അപകടം കാസർകോട്