കൊവിഡ് ഹോട്ട്സ്പോട്ടുകൾ പുതുക്കി; പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി

By Web TeamFirst Published Apr 28, 2020, 5:45 PM IST
Highlights

കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം നടത്തുമെന്നും ക്വാറന്റീൻ കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ഹോട്ട്സ്പോട്ടുകൾ പുതുക്കി. ഇടുക്കി ജില്ലയിലെ കരുണാപുരം, മൂന്നാർ, ഇടവെട്ടി പഞ്ചായത്തുകൾ,കോട്ടയം ജില്ലയിലെ മേലുകാവ്, ചങ്ങനാശേരി നഗരസഭ, മലപ്പുറത്തെ കാലടി, പാലക്കാട് ജില്ലയിലെ ആലത്തൂർ കൂടി ഹോട്ട്സ്പോട്ട് പ്രദേശങ്ങളുടെ പട്ടികയിൽ കൂട്ടിച്ചേർക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് അതിർത്തിയിൽ എത്തുമ്പോൾ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിൽ മറ്റ് സംസ്ഥാനങ്ങളുമായി ഏകോപനം നടത്തുമെന്നും ക്വാറന്റീൻ കൂടുതൽ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രേക് ദി ചെയിൻ പദ്ധതി വിജയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്ക് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് ജനങ്ങൾ ശീലമാക്കണം. അതിൽ വലിയ അലംഭാവം കാണുന്നുണ്ടെന്നും ഇനിയുള്ള നാളുകളിൽ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗം കൊണ്ടുവരണം. സ്കൂളുകളിലും യാത്രകളിലും ആൾക്കാർ കൂടുന്ന ഇടങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.

Also Read: ആശുപത്രികളിൽ രോ​ഗവ്യാപന സാധ്യത കൂടുതലാണ്, ശ്രദ്ധിക്കണം; മാസ്ക് മറക്കരുതെന്നും മുഖ്യമന്ത്രി

കോട്ടയം, ഇടുക്കി ജില്ലകളിലെ അനുഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാര്യങ്ങൾ ഒന്നുകൂടി ഗൗരവത്തോടെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലോക്ക് ഡൗൺ പൂർണ്ണമായി വിലയിരുത്തി മെയ് മൂന്നോടെ പുതിയ തീരുമാനത്തിലേക്ക് പോകും. എല്ലാ മേഖലകളെ കുറിച്ചും വിശദമായി വിലയിരുത്തി നിലപാടെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Also Read: ലോക്ക്ഡൗൺ: പുതിയ പ്രതിസന്ധികൾ ഉയരുന്നു; വിദ​ഗ്ധരുമായി ചർച്ച ചെയ്ത് പദ്ധതികൾ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. നാല് പേര്‍ക്ക് ഇന്ന് രോഗം ഭേ​​ദമാവുകയും ചെയ്തു. നാല് പേര്‍ക്ക് രോഗം ഭേ​​ദമാവുകയും ചെയ്തു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 485 ആയി. കണ്ണൂരില്‍ മൂന്ന് പേര്‍ക്കും കാസര്‍ക്കോട് ഒരാൾക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പോസറ്റീവ് ആയതില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടുപേര്‍ സമ്പര്‍ക്കത്തിലൂടെ വന്നവരാണ്. കണ്ണൂരിലും കാസര്‍ക്കോടും രണ്ടുപേര്‍ വീതമാണ് നെഗറ്റീവ് ആയത്.

Also Read: കേരളത്തിൽ 4 പേർക്ക് കൊവിഡ്; ഇടുക്കിയിലും കോട്ടയത്തും ഇന്ന് പുതിയ കേസുകളില്ല

click me!