ഇടുക്കിയിൽ 23 കാരന് കൊവിഡ്; നിലമ്പൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ 9 പേർ നിരീക്ഷണത്തിൽ

Published : Apr 28, 2020, 09:53 AM IST
ഇടുക്കിയിൽ 23 കാരന് കൊവിഡ്; നിലമ്പൂരിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ 9 പേർ നിരീക്ഷണത്തിൽ

Synopsis

ഇടുക്കിക്കാരനായ യുവാവിന് നിലമ്പൂരിൽ നിന്നാണ് രോഗബാധ ഉണ്ടായതെന്നാണ് കരുതുന്നത്. ഒപ്പം ജോലി ചെയ്തിരുന്ന ഒമ്പത് പേരെ നിരീക്ഷണത്തിലാക്കി

മലപ്പുറം/ ഇടുക്കി:  ഇടുക്കിയിൽ 23 കാരന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഇയാൾ ജോലി ചെയ്തിരുന്ന നിലമ്പൂർ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാൻസ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ കോറന്‍റെനിൽ പ്രവേശിപ്പിച്ചു. 

നിലമ്പൂരിൽ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്ന് സംശയം. സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ കളക്ഷൻ ഏജൻറായി ജോലി ചെയ്യുകയായിരുന്നു. അതേസമയം മലപ്പുറം ജില്ലയിൽ ആദ്യ കൊവിഡ്  സ്ഥിരീകരിച്ചത് മുതൽ ഭവന സന്ദർശനം നിർത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാർ വിശദീകരിക്കുന്നുണ്ട്. എന്നാലും മുൻകരുതൽ നർപടികളുടെ ഭാഗമായാണ് 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. 

അതേസമയം ഇടുക്കിയിലെ സ്ഥിതി നിലവിൽ ആശങ്ക ജനകമാണെന്ന് ഡീൻ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാൻ നടപടി വേണമെന്നും ഡീൻ കുരിയാക്കോസ് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയിൽ ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രണ്ടാം ബലാത്സം​ഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ നാളെ ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരായേക്കില്ല, ഒരറിയിപ്പും കിട്ടിയിട്ടില്ലെന്ന് രാഹുല്‍
വിജയലഹരിയിൽ മതിമറന്നെത്തി, എൽഡിഎഫ് പ്രവർത്തകരുടെ വീടിന് നേരെ എസ്ഡിപിഐ അക്രമം, സ്ഥാനാർത്ഥിയുടെ മകൾക്ക് പരിക്ക്