മാസ്ക് ഉണ്ടാക്കു സമ്മാനം നേടു; പുത്തൻ ചലഞ്ചുമായി കേരള പൊലീസ്

By Web TeamFirst Published May 4, 2020, 11:49 AM IST
Highlights

വ്യത്യസ്ഥമായ ഫാമിലി മാസ്ക് തയ്യാറാക്കുന്നവർക്ക് 50O0 രൂപയാണ് പൊലീസ് പ്രഖ്യാപിച്ച പാരിതോഷികം

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാനും മാസ്ക് ധരിക്കണമെന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കാനും വ്യത്യസ്തമായ പ്രചാരണ പരിപാടിയുമായി കേരളാ പൊലീസ്. മാസ്ക് ഉപയോഗം  പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് പൊലീസിൻ്റെ പുതിയ ചലഞ്ച്. വ്യത്യസ്തമായ ഫാമിലി മാസ്ക് തയ്യാറാക്കുന്നവർക്ക് 50O0 പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. പുതിയ ഡിസൈൻ അയക്കുന്നവർക്ക് 3000 രൂപ സമ്മാനം നൽകും.  മികച്ച മസ്ക്കണിഞ്ഞ കുടുംബ ഫോട്ടോകൾ പൊലീസിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. 

മാസ്ക് ധരിക്കാതെ പുറത്തിറങ്ങരുതെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. കൊവിഡ് വ്യാപനം തടയാൻ ഉദ്ദേശിച്ചുള്ള കര്‍ശന നടപടിയാണ് ഇക്കാര്യത്തിൽ കേരളാ പൊലീസിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. മാസ്ക് ധരിക്കാതെ പുറത്തിറങ്ങായാൽ പിഴ ഈടാക്കുന്നതടക്കമുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്. 

തുടര്‍ന്ന് വായിക്കാം: പൊതുയിടത്തിൽ മാസ്ക് ധരിക്കാതെ ചീഫ് സെക്രട്ടറി ടോം ജോസ്...

 

click me!