തിരുവനന്തപുരം: സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയിട്ടും പൊതുയിടത്തിൽ മാസ്ക് ധരിക്കാതെ ചീഫ് സെക്രട്ടറി ടോം ജോസ്. ഇന്ന് മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം മാസ്ക് ധരിക്കാതെ എത്തിയത്. ഇന്നലെ മുതലാണ് സംസ്ഥാനത്ത് മാസ്ക് നിർബന്ധമാക്കിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും അടക്കം പൊതു ഇടങ്ങളിൽ മാസ്ക് ധരിച്ച് എത്തിയപ്പോഴാണ് ചീഫ് സെക്രട്ടറിയുടെ നിയമലംഘനം. 

ചട്ടലംഘനത്തിന് ആദ്യം 200 രൂപയും ആവർത്തിച്ചാൽ 5000 രൂപയുമാണ് പിഴ. ഇന്നലെ മാസ്ക്ക് ഇല്ലാത്തതിന്റെ പേരിൽ 954 പേർക്കെതിരെ കേസെടുത്തിരുന്നു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയാൽ ഇന്ത്യൻ ശിക്ഷ നിയമം 290 പ്രകാരം കേസെടുടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചിട്ടുണ്ട്. വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുള്ള മാസ്ക്, തോർത്ത്, തുവാല എന്നിവ ഉപയോഗിക്കാവുന്നതാണ്. 

Also Read: രശ്‌മി നായർക്കും രാഹുൽ പശുപാലനുമെതിരെ പത്തനാപുരം പൊലീസ് കേസെടുത്തു

പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയും പകര്‍ച്ചവ്യാധി പടരുന്ന പശ്ചാത്തലത്തിലും പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും എല്ലാവരും മാസ്ക് ധരിക്കണമെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ബ്രേക്ക് ദ ചെയിൻ പദ്ധതിയുടെ രണ്ടാം ​​ഘട്ടം തുപ്പല്ലേ തോറ്റുപോകും എന്ന പേരിൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ അറിയിച്ചു.