പായിപ്പാട്ടെ പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്‍പി

By Web TeamFirst Published Mar 30, 2020, 12:04 PM IST
Highlights

അന്വേഷണം പുരോഗമിക്കുകയാണെന്നും. എല്ലാ കാര്യങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി. 

കോട്ടയം: പായിപ്പാട്ടെ പ്രതിഷേധത്തിൽ ഗൂഢാലോചനയുണ്ടെന്ന് പ്രാഥമിക നിഗമനമെന്ന് കോട്ടയം എസ്പി ജയദേവൻ. അന്വേഷണം തുടരുകയാണെന്നും ഭക്ഷണമായിരുന്നില്ല മുഖ്യ പ്രശ്നമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും. എല്ലാ കാര്യങ്ങളും പ്രത്യേകമായി അന്വേഷിക്കുമെന്നും എസ്പി വ്യക്തമാക്കി. 

ഇന്നലെ അതിഥി തൊഴിലാളികൾ പ്രതിഷേധം നടത്തിയ പായിപ്പാട് ഒരു അതിഥി തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലോക്ക് ഡൗൺ നിർദേശം ലംഘിച്ച് പുറത്തിറങ്ങിയതിനാണാണ് തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് റിഞ്ചു എന്ന പശ്ചിമബം​ഗാൾ സ്വദേശിയാണ് അറസ്റ്റിലായത് എന്നാണ് വിവരം. ലോക്ക് ഡൗൺ ലംഘിച്ച് ഇന്നലെ നൂറുകണക്കിന് തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിച്ച സാഹചര്യത്തിൽ പായിപ്പാട് മേഖലയിൽ കർശന പൊലീസ് നിരീക്ഷണം തുടരുകയാണ്. മേഖലയിലെ എല്ലാ തൊഴിലാളികൾക്കും കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എത്തിക്കുന്നുണ്ട്.

click me!