പൊലീസ് അയഞ്ഞു, ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലേക്ക് ഇറങ്ങി ജനം; കണ്ണൂരിൽ ആശങ്ക

Published : Mar 31, 2020, 12:40 PM IST
പൊലീസ് അയഞ്ഞു, ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലേക്ക് ഇറങ്ങി ജനം; കണ്ണൂരിൽ ആശങ്ക

Synopsis

ജനസാന്നിധ്യം ആശങ്ക ഉണ്ടാക്കും വിധം ആണെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. 

കണ്ണൂര്‍: പൊലീസ് അയഞ്ഞതോടെ കണ്ണൂരിൽ വ്യാപകമായി ലോക്ക് ഡൗൺ ലംഘനം. മാര്‍ക്കറ്റിൽ അടക്കം വലിയ ആൾക്കൂട്ടമാണ് ഇന്ന് കണ്ണൂരിൽ ഉള്ളത്. ലോക്ക് ഓട്ട് ലംഘിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് എടുത്തിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ വേണ്ട ജാഗ്രത പൊലീസിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് വിലയിരുത്തൽ. 

പൊലീസ് കാര്‍ക്കശ്യം കുറച്ചതോടെ ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങുന്ന അവസ്ഥയാണ് ഉള്ളത്. ആദ്യ ദിവസം 432 കേസുകൾ രജിസ്റ്റർ ചെയ്ത പൊലീസ് ഇന്നലെ എടുത്തത് 5 കേസുകൾ മാത്രമാണ്. ആളുകൾ പൊതു ഇടങ്ങളിലേക്ക് വിലക്ക് ലംഘിച്ച് എത്തുന്നത് വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. 

എസ്പി യതീഷ് ചന്ദ്ര അടക്കം പൊലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നടപടിയാണ് ആദ്യ ദിവസങ്ങളിൽ ലോക്ക് ഡൗൺ നടപ്പാക്കാൻ എടുത്തിരുന്നത്. കണ്ണൂര്‍ അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ ആളുകളെ എസ്പി ഏത്തമിടീച്ചത് വലിയ വിവാദവുമായി 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്
അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി