ഇടുക്കിയിൽ കൊവിഡ് ബാധിച്ച പൊതു പ്രവർത്തകന്റെ മൂന്നാമത്തെ ഫലം നെഗറ്റീവ്

By Web TeamFirst Published Mar 31, 2020, 12:38 PM IST
Highlights

വീട്ടിലേക്ക് വിട്ടാലും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. അതേസമയം ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയുടെ പരിശോധന ഫലവും നെഗറ്റീവായി.

ഇടുക്കി: ഇടുക്കിയിൽ കൊവിഡ് വൈറസ് ബാധിച്ച പൊതുപ്രവർത്തകൻറെ മൂന്നാമത്തെ പരിശോധനാഫലം നെഗറ്റീവ്. രണ്ട്, മൂന്ന് ഫലങ്ങൾ നെഗറ്റീവായതോടെ വൈകാതെ ഇയാൾക്ക് ആശുപത്രി വിടാം. എന്നാൽ വീട്ടിലേക്ക് മാറ്റുന്നത് സംബന്ധിച്ച് മെഡിക്കൽ ബോർഡ് തീരുമാനമെടുക്കും. വീട്ടിലേക്ക് വിട്ടാലും 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയേണ്ടി വരും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതാവായ ഇയാൾ സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ യാത്ര ചെയ്‍തിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ വിപുലമായ റൂട്ട് മാപ്പ് ആരോഗ്യവകുപ്പിനെ പ്രതിസന്ധിയിലാക്കിയിരുന്നു. 

ജുമാ, കല്ല്യാണം, മരണാനന്തര ചടങ്ങ് മുതൽ പിടിഎ യോഗം വരെ; പോത്തന്‍കോട്ടെ കൊവിഡ് രോഗി പോയ വഴി

ഇയാളുമായി അടുത്തിടപഴകിയത് മൂലം വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രമുഖരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. കഴിഞ്ഞ ഫെബ്രുവരി 29 മുതൽ മാർച്ച് 26 വരെ ഇയാൾ പോയ സ്ഥലങ്ങളിലെ വിവരം ശേഖരിച്ചാണ് ഇത്രയും പേരെ നീരീക്ഷണത്തിലാക്കിയത്. അതേസമയം ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച കുമാരമംഗലം സ്വദേശിയുടെ പരിശോധന ഫലവും നെഗറ്റീവായി. അടുത്ത പരിശോധന ഫലവും നെഗറ്റീവായാൽ ആശുപത്രി വിടാം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!