കൊവിഡ് 19: ബീവറേജ് ഔട്ട്‍ലറ്റുകള്‍ പൂട്ടണമെന്ന് മുസ്ലിം യൂത്ത് ലീഗ്

By Web TeamFirst Published Mar 15, 2020, 5:29 PM IST
Highlights

ബീവറേജിന് മുന്നില്‍ യാതൊരു മുന്‍കരുതലുമില്ലാതെ ക്യൂ നില്‍ക്കുന്നത് രോഗം പരത്തുമെന്നും എത്രയും വേഗം ഔട്ട്‍ലറ്റുകള്‍ പൂട്ടിയിടാന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് മുസ്ലിം യൂത്ത് ലീഗിന്‍റെ ആവശ്യം. 

കോഴിക്കോട്: കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ ബിവറേജ് ഔട്ട്‍ലറ്റുകള്‍ പൂട്ടണമെന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ്. കോഴിക്കോട് മാവൂര്‍ റോഡിലെ മദ്യവില്‍പ്പന ശാല യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ബിവറേജിന് മുന്നില്‍ യാതൊരു മുന്‍കരുതലുമില്ലാതെ ക്യൂ നില്‍ക്കുന്നത് രോഗം പരത്തുമെന്നും എത്രയും വേഗം ഔട്ട്‍ലറ്റുകള്‍ പൂട്ടിയിടാന്‍ അധികൃതര്‍ തയ്യാറാവണമെന്നുമാണ് മുസ്ലിം യൂത്ത് ലീഗിന്‍റെ ആവശ്യം. കോഴിക്കോട് സൗത്ത് മണ്ഡലം യൂത്ത് ലീഗിന്‍റെ ആഭിമുഖ്യത്തിലായിരുന്നു ഉപരോധം.

സംസ്ഥാനത്ത് ബിവറേജ് ഔട്ട്‍ലറ്റുകള്‍ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഇന്നലെ പറഞ്ഞിരുന്നു. കടകള്‍ അടയ്ക്കാന്‍ നിര്‍ദേശമില്ല. അതുകൊണ്ട് മദ്യശാലകൾ ഉൾപ്പടെ ഒരു കടയും അടിച്ചിടേണ്ടതില്ല. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also Read: മദ്യശാലകള്‍ അടച്ചിടേണ്ടതില്ല; തീരുമാനം സാഹചര്യം അനുസരിച്ചെന്നും എക്സൈസ് മന്ത്രി

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!