
ദില്ലി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു. ഇത് വരെ 30,44,490 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് കേന്ദ്ര സർക്കാർ പുറത്ത് വിട്ട കണക്കുകൾ. 24 മണിക്കൂറിനിടെ 69, 239 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 912 മരണങ്ങൾ കൂടി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. കേന്ദ്ര കണക്കുകൾ അനുസരിച്ച് ഇത് വരെ 56,706 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. 1.86 ശതമാനമാണ് ഈ കണക്കുകളനുസരിച്ച് മരണ നിരക്ക്.
നിലവിൽ 7,07,668 പേരാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇത് വരെ 22,80,566 പേർ രോഗമുക്തി നേടി. 74.90 ശതമാനമാണ് രോഗമുക്തി നിരക്ക്.
ലോകത്തെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിലാണ് ഇന്ത്യയിൽ രോഗം വ്യാപിക്കുന്നത്. പതിനാറ് ദിവസത്തിനിടെയാണ് ഇരുപത് ലക്ഷത്തില്‍ നിന്ന് മുപ്പത് ലക്ഷത്തിലേക്ക് രോഗികളുടെ എണ്ണം എത്തിയത്. ബ്രസീലിലത് 23ഉം അമേരിക്കയിലത് 28ഉം ദിവസമായിരുന്നു.
മഹാരാഷ്ട്രയില്‍ ഇന്നലെ 14,492 പേര്‍ രോഗബാധിതരായി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രതിദിന രോഗ ബാധ ഉയരുകയാണ്.
ആന്ധ്രയില്‍ 10,276, തമിഴ്നാട് 5980,കർണാടക 7330 എന്നിങ്ങനെയാണ് ഇന്നലത്തെ രോഗ ബാധിതരുടെ എണ്ണം. ഉത്തര്‍ പ്രദേശില്‍ 5,375 പേരും രോഗ ബാധിതരായി. പശ്ചിമബംഗാളിലും ബിഹാറിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. രാജ്യത്തെ പ്രതി ദിന സാമ്പിൾ പരിശോധന പത്തു ലക്ഷം കടന്നിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam