
കണ്ണൂർ: കണ്ണൂരിൽ ഉറവിടമറിയാത്ത രോഗബാധിതരുടെ സമ്പർക്കം കണ്ടെത്തൽ അതീവ ദുഷ്കരമാണെന്ന് കണ്ണൂർ ജില്ലാ കളക്ടർ ടി വി സുഭാഷ്. മരിച്ച എക്സൈസ് ഡ്രൈവർ സുനിൽ കുമാറിനും, കണ്ണൂർ നഗരത്തിലെ 14 കാരനും എവിടെ നിന്ന് രോഗം ബാധിച്ചു എന്നതിൽ ഒരു സൂചനയും കിട്ടുന്നില്ലെന്ന് കളക്ടർ പറയുന്നു. ഇവരുടെ സമ്പർക്കപ്പട്ടിക വലുതായത് കൂടുതൽ ആശങ്ക ഉണ്ടാക്കുന്നു.
കൂടുതൽ വായിക്കാം: കണ്ണൂരിൽ മാത്രം 7 പുതിയ ഹോട്ട് സ്പോട്ട്; അതീവ ജാഗ്രത ...
രോഗം ബാധിച്ചവർ വിവരങ്ങൾ മറച്ചുവയ്ക്കുന്നത് മറ്റൊരു വെല്ലുവിളിയാണ്. ആളുകളുടെ അച്ചടക്കമില്ലായ്മ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ടിവി സുഭാഷ് ഐഎഎസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രോഗം വരാതിരിക്കാൻ ജനങ്ങൾ തന്നെ അച്ചടക്കവും നിയന്ത്രണവും പാലിക്കണമെന്ന് ജില്ലാ കളക്ടർ ഓർമ്മിപ്പിച്ചു.
കൂടുതൽ വായിക്കാം: മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലം; കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഇ പി ജയരാജൻ...
Read more at: കൊവിഡ് സമ്പർക്കഭീതി: കണ്ണൂരിൽ ആശങ്ക കനക്കുന്നു, നഗരം പൂർണമായും അടയ്ക്കും ...
Also Read: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എക്സൈസ് ഉദ്യോഗസ്ഥന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam