കണ്ണൂര്‍: കൊവിഡ് വ്യാപന നിരക്ക് കൂടിയതോടെ ആശങ്ക കനത്ത് കണ്ണൂര്‍. ഇന്ന് മാത്രം എട്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മാത്രം ഏഴ് ഹോട്ട് സ്പോട്ടുകളാണ് കണ്ണൂരിൽ ഉള്ളത്.  കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 

കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍റെ  സമ്പര്‍ക്കപ്പട്ടിയിലടക്കം വലിയ ആശങ്കയാണ് കണ്ണൂരിൽ നിലനിന്നിരുന്നത്. സഹപ്രവർത്തകരായ 4 പേരുടെ ഫലം നെഗറ്റീവ് ആണെന്ന ആശ്വാസകരമായ വിവരം ആരോഗ്യ വകുപ്പ് പുറത്ത് വിടുന്നുണ്ടെങ്കിലും അതീവ ജാഗ്രത നിലവിലുള്ള അവസ്ഥയാണ് ഇപ്പോഴുള്ളത്. മട്ടന്നൂർ എക്സൈസ് ഓഫീസിലെ 18 പേരിൽ 4 പേരുടെ പരിശോധന ഫലമാണ് ഇപ്പോൾ പുറത്ത് വന്നത്.

കണ്ണൂര്‍ നഗരത്തിലും മട്ടന്നൂരിലും അടക്കം പൊലീസ് കനത്ത ജാഗ്രതലിയാണ്. അതിന് പിന്നാലെയാണ് ഇപ്പോൾ സമ്പര്‍ക്കത്തിലൂടെ വീണ്ടും ഒരാൾക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. കണ്ണൂര്‍ ജില്ലയിലെ കുറ്റ്യാട്ടൂര്‍, മയ്യില്‍, പാട്യം എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്.

തുടര്‍ന്ന് വായിക്കാം: മരിച്ച എക്സൈസ് ജീവനക്കാരന്‍റെ സമ്പര്‍ക്കപ്പട്ടിക വിപുലം; കണ്ണൂരിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഇ പി ജയര...