തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ കരുതലോടെ വേണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വലിയ പ്രതീക്ഷകളോടെയാണ് ലോകം പുതിയ വർഷത്തെ വരവേൽക്കുന്നത്. എന്നാൽ ആഘോഷങ്ങൾ കരുതലോടെ വേണം, കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണം - മന്ത്രി കെ കെ ശൈലജ പറഞ്ഞു. എല്ലാവർക്കും ആരോഗ്യമന്ത്രി ക്രിസ്മസ് പുതുവർഷാശംകൾ നേരുകയും ചെയ്തു.
പുതിയൊരു വർഷത്തിലേക്ക് കടക്കുമ്പോൾ മനസ്സിൽ പ്രതീക്ഷകൾ നിലനിർത്തണമെന്ന് മന്ത്രി പറഞ്ഞു. ക്രിസ്മസിനെയും പുതുവർഷത്തെയും വരവേൽക്കാം, മനസ്സുകൊണ്ട് ഒന്നിക്കാം, വലിയ കൂട്ടായ്മകൾ വേണ്ട.
കേരളം മഹാമാരിക്കെതിരെ മികച്ച രീതിയിൽത്തന്നെ പൊരുതിയിട്ടുണ്ട്. മരണനിരക്ക് ഏറ്റവും കുറയ്ക്കാൻ കഴിഞ്ഞത് എല്ലാവരും ചേർന്നു നടത്തിയ പോരാട്ടം കൊണ്ടാണ്. എന്നാൽ മുൻകരുതലുകൾ മറന്നുപോകരുതെന്നും മന്ത്രി കെ കെ ശൈലജ ഓർമിപ്പിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam