62 കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ട് 42 ദിവസം; ഒരു മാസമായിട്ടും രോഗംമാറാതെ 3 പേരും പത്തനംതിട്ടയിൽ

By Web TeamFirst Published Apr 22, 2020, 10:04 AM IST
Highlights

ഇവരുടെ ചികിത്സാ രിതിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച്  സംസ്ഥാന മെഡിക്കൽ ബോർഡിന്‍റെ തീരുമാനത്തിന് കാത്തിരിക്കുകയാണ് ജില്ലാ മെഡിക്കൽ ബോർഡ്.

പത്തനംതിട്ട: പത്തനംതിട്ടയിൽ രണ്ടാം ഘട്ടത്തിൽ കൊവിഡ്  സ്ഥിരീകരിച്ച 62 കാരിക്ക് 42 ദിവസമായിട്ടും അസുഖം മാറിയില്ല. ഇതുവരെ ഇവരുടെ 20 സാംപിൾ പരിശോധിച്ചതിൽ 19 ഉം പൊസിറ്റീവ് ആണ്. ഒരു ഫലം മാത്രം നെഗറ്റീവ് ആയി വന്നത്. ചികിത്സാ രീതി മാറ്റം വരുത്തിയ ശേഷമുള്ള ഒരു പരിശോധനാ ഫലം വരാനുണ്ട്. സംസ്ഥാന മെഡിക്കൽ ബോർഡിൻ്റെ നിർദേശം അനുസരിച്ച് ചികിത്സാ രീതിയിൽ മാറ്റം വരുത്താൻ തീരുമാനം. മറ്റ് 3 രോഗികൾക്കും ഒരു മാസം  പിന്നിട്ടിട്ടും രോഗം മാറിയില്ല.

ഇറ്റലിയിൽ നിന്നെത്തിയ കുടുംബത്തിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ച 62 കാരിക്കാണ് ഇനിയും അസുഖം ഭേദമാകാത്തത്.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് 45 ദിവസം ആയി.  ഇതിനകം 20 സാംപിൾ പരിശോധനാ ഫലം വന്നതിൽ 19 ഉം പൊസിറ്റീവ് ആയിരുന്നു. രോഗം ഭേദമാകാത്തതിനെ തുടർന്ന് മരുന്നുകളിൽ മാറ്റം വരുത്തുകയും ചെയ്തു. ഇതിന് ശേഷമുള്ള ഒരു പരിശോധനാ ഫലം വരാനുണ്ട്. ഇവരോടൊപ്പം രോഗം സ്ഥിരീകരിച്ച മകൾക്ക് ഒന്നര ആഴ്ച മുൻപ് അസുഖം ഭേദമായി.

വിദേശത്ത് നിന്നെത്തിയ മറ്റ് 3 പേർക്കും ഒരു മാസം പിന്നിട്ടിട്ടും രോഗം മാറിയിട്ടില്ല. അടുത്ത ദിവസം മെഡിക്കൽ ബോർഡ് ചേർന്ന് വീട്ടമ്മയുടെ ചികിത്സാ രിതി ചർച്ച ചെയ്ത് സംസ്ഥാന മെഡിക്കൽ ബോർഡിന്‍റെ തീരുമാനത്തിന് വിടും.ഇവരുടെ ആരോഗ്യ നിലയിൽ  പ്രശ്നങ്ങളില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

ആകെ ആറ് പേരാണ് ജില്ലയിൽ ഇപ്പോൾ ചികിത്സയിൽ ഉള്ളത്. വിദേശത്ത് നിന്നെത്തിയവരുടെ ക്വാറന്‍റൈൻ സമയം പൂർത്തിയായി കഴിഞ്ഞെങ്കിലും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അഞ്ഞൂറോളം പേർ നിരീക്ഷണത്തിൽ തുടരുകയാണ്.
 

click me!