ജിബൂട്ടിയിൽ നിന്നെത്തിയ സിനിമാ സംഘത്തിലെ ഒരാൾക്ക് കൂടി കൊവിഡ്

Published : Jun 21, 2020, 09:29 PM IST
ജിബൂട്ടിയിൽ നിന്നെത്തിയ സിനിമാ സംഘത്തിലെ ഒരാൾക്ക് കൂടി കൊവിഡ്

Synopsis

ഈ സംഘത്തിലെ മൂന്നാമത്തെയാൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

കൊച്ചി: ജിബൂട്ടിയിൽ നിന്നെത്തിയ സിനിമാ സംഘത്തിലെ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോസ്റ്റ്യൂം വിഭാഗത്തിൽ പെട്ടയാൾക്കാണ് രോഗം. ഈ സംഘത്തിലെ മൂന്നാമത്തെയാൾക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. കൊച്ചി തമ്മനം സ്വദേശിയാണ് രോഗം സ്ഥിരീകരിച്ചയാൾ. ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. 

ദിലീഷ് പോത്തനും, ഗ്രിഗറിയും അടക്കം 71 അംഗ സംഘമാണ് ആഫ്രിക്കൻ രാജ്യമായി ജിബൂട്ടിയിൽ ചിത്രീകരണത്തിനായി പോയി ലോക്ക് ഡൗണിൽ കുടുങ്ങിയത്. ജൂൺ ആറിന് ഇവരെ തിരിച്ച് കേരളത്തിലെത്തിച്ചു. ആഫ്രിക്കൻ രാജ്യത്ത് 48 ദിവസത്തോളമാണ് ഇവർ കുടുങ്ങി കിടന്നത്. എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേരും 'ജിബൂട്ടി' എന്നുതന്നെയാണ്. തിരിച്ചെത്തിയ എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റിയിരുന്നു. 

Read more at:  'ആദ്യ വിദേശയാത്ര ഇങ്ങനെയായി, 15 ദിവസത്തേക്ക് പോയതാ, വന്നപ്പോള്‍ മൂന്ന് മാസമായി'; അഞ്ജലി നായര്‍ പറയുന്നു...

Read more at: ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം കൊച്ചിയിൽ തിരിച്ചെത്തി ...

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊതുപരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല, ജില്ലയിൽ ഓറഞ്ച് അലർട്ട്; കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി
പകർച്ചവ്യാധി പ്രതിരോധത്തിൽ വിദ്യാർഥികൾക്ക് നിർണായക പങ്ക് വഹിക്കാനാകും: മന്ത്രി കെ. മുരളീധരൻ