കൊവിഡിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ കുടുങ്ങിയ മലയാള സിനിമാ സംഘം കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്.. കൊച്ചിയില്‍ തിരിച്ചെത്തിയ സംഘത്തില്‍ ദിലീഷ് പോത്തന്‍, ഗ്രിഗറി, അഞ്ജലി നായര്‍ തുടങ്ങി 71 പേരാണ് തിരിച്ചെത്തിയത്.ആഫ്രിക്കന്‍ രാജ്യത്ത് 48 ദിവസത്തോളമാണ് ഇവര്‍ കുടുങ്ങിയത്.

തിരിച്ചെത്തിയ ശേഷമുള്ള വിശേഷങ്ങളുമായി ലൈവില്‍ എത്തിയതായിരുന്നു അഞ്ജലി നായര്‍. വീട്ടില്‍ ക്വാറന്റൈനിലില്‍ ഇരിക്കുന്നതിനിടെയാണ് താരം ഫേസ്ബുക്ക് ലൈവില്‍ തന്റെ ആദ്യ വിദേശയാത്രയെ കുറിച്ചും ലോക്ക്ഡൌണ്‍ കാലത്തെ അവസ്ഥകളെ കുറിച്ചും സംസാരിച്ചത്.  ആദ്യത്തെ വിദേശയാത്രയായിരുന്നു. ആഫ്രിക്കയിലേക്കാവുമെന്ന് കരുതിയില്ല. പതിനഞ്ച് ദിവസത്തേക്ക പോയിട്ട് മൂന്ന് മാസം കഴിഞ്ഞാണ് തിരിച്ചുവരുന്നതെന്ന് താരം പറഞ്ഞു. 

താന്‍ ക്വാറൻറീനിലിരിക്കുമ്‌പോഴത്തെ മുന്‍കരുതലുകളെ കുറിച്ചും, മകളെ കുറിച്ചുമുള്ള ആരാധകരുടെ ചോദ്യങ്ങള്‍ക്കും അഞ്ജലി മറുപടി നല്‍കി. ഒപ്പം ജിബൂട്ടിയില്‍ ഷൂട്ട് ചെയ്ത ചിത്രത്തെ കുറിച്ചും താരം പറഞ്ഞു. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരും 'ജിബൂട്ടി' എന്നുതന്നെയാണ്.