Asianet News MalayalamAsianet News Malayalam

ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം കൊച്ചിയിൽ തിരിച്ചെത്തി

ആഫ്രിക്കൻ രാജ്യത്ത് 48 ദിവസത്തോളമാണ് ഇവർ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് വിമാനം കൊച്ചിയിൽ എത്തുമെന്നാണ് കരുതിയതെങ്കിലും വൈകിയാണ് ലാന്റ് ചെയ്തത്

Malayalam movie team of 71 stranded at djibouty landed at kochi
Author
Kochi, First Published Jun 6, 2020, 8:34 AM IST

കൊച്ചി: കൊവിഡിനെ തുടർന്ന് ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിൽ കുടുങ്ങിയ മലയാള സിനിമാ സംഘം തിരിച്ചെത്തി. പുലർച്ചെ 1.38 നാണ് വിമാനം കൊച്ചിയിൽ ലാന്റ് ചെയ്തത്. ദിലീഷ് പോത്തനും, ഗ്രിഗറിയും അടക്കം 71 അംഗ സംഘമാണ് തിരിച്ചെത്തിയത്.

ആഫ്രിക്കൻ രാജ്യത്ത് 48 ദിവസത്തോളമാണ് ഇവർ കുടുങ്ങിയത്. ഇന്നലെ വൈകിട്ട് വിമാനം കൊച്ചിയിൽ എത്തുമെന്നാണ് കരുതിയതെങ്കിലും വൈകിയാണ് ലാന്റ് ചെയ്തത്. ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരമ്പരയുടെ പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേരും 'ജിബൂട്ടി' എന്നുതന്നെയാണ്.

<

ചിത്രത്തിന്‍റെ രണ്ടാം ഷെഡ്യൂളിനായി മാര്‍ച്ച് അഞ്ചിനാണ് സിനിമാസംഘം ജിബൂട്ടിയില്‍ എത്തുന്നത്. ഷൂട്ടിംഗ് തുടങ്ങി കുറച്ചുദിവസം മുന്നോട്ടുപോയപ്പോള്‍ത്തന്നെ ജിബൂട്ടിയിലും കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ചിത്രീകരണം പ്രതിസന്ധിയിലായെങ്കിലും നിര്‍മ്മാതാക്കളുടെ പിന്തുണ കൊണ്ട് മുന്‍നിശ്ചയ പ്രകാരം ഏപ്രില്‍ 18നു തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കാനായെന്ന് സംവിധായകന്‍ സിനു എസ് ജെ ഫേസ്ബുക്കിലൂടെ അറിയിച്ചു. പിന്നീടും ഒന്നര മാസത്തിനു ശേഷമാണ് സംഘം കേരളത്തിലേക്ക് എത്തുന്നത്.

അമിത് ചക്കാലയ്ക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ തുടങ്ങിയ അഭിനേതാക്കള്‍ക്കൊപ്പം ഷിംല സ്വദേശിയായ നായിക ശകുന്‍ ജസ്വാളും സംഘത്തിനൊപ്പം ഉണ്ട്. സംഘത്തിലെ ചിലര്‍ മുംബൈയില്‍ വിമാനമിറങ്ങി. തിരിച്ചെത്തിയ എല്ലാവരെയും ക്വാറന്റൈനിലേക്ക് മാറ്റി. 

Follow Us:
Download App:
  • android
  • ios