തൃശൂരിൽ കൊവിഡ് ഭേദമായി 3 പേര്‍ ആശുപത്രി വിട്ടു; ഫ്രാൻസിൽ നിന്നെത്തിയ ദമ്പതികളും

Published : Apr 08, 2020, 04:18 PM IST
തൃശൂരിൽ കൊവിഡ് ഭേദമായി 3 പേര്‍ ആശുപത്രി വിട്ടു;  ഫ്രാൻസിൽ നിന്നെത്തിയ ദമ്പതികളും

Synopsis

ഫ്രാൻസില്‍ നിന്നെത്തിയ തൃശൂര്‍ പെരുമ്പിളിശ്ശേരി സ്വദേശികളായ ദമ്പതികളാണ് ആശുപത്രി വിട്ടത്. അടുത്തിടെ വിവാഹിതരായ ഇരുവരും കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്

തൃശൂര്‍: കൊവിഡ് ഭേദമായി തൃശൂരിൽ മൂന്ന് പേര്‍ ആശുപത്രി വിട്ടു. ഫ്രാൻസിൽ നിന്ന് എത്തിയ ദമ്പതികളും കൂട്ടത്തിലുണ്ട്.  പരിശോധനാ ഫലം തുടർച്ചയായ രണ്ടാം വട്ടവും നെഗറ്റീവായതിനെ തുടര്‍ന്നാണ് ഇവരെ ഡിസ്ചാര്ജ് ചെയ്തത്. അടുത്ത 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 ഫ്രാൻസില്‍ നിന്നെത്തിയ തൃശൂര്‍ പെരുമ്പിളിശ്ശേരി സ്വദേശികളായ ദമ്പതികളാണ് ആശുപത്രി വിട്ടത്. അടുത്തിടെ വിവാഹിതരായ ഇരുവരും കഴിഞ്ഞ മാസമാണ് നാട്ടിലെത്തിയത്. ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചതിനാൽ ഇരുവരും നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഇവരുടെ സമ്പര്‍ക്കത്തിലൂടെ മറ്റാരിലേക്കും രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ വിലയിരുത്തൽ.

ദുബായില്‍ നിന്നെത്തിയ ചാവക്കാട് സ്വദേശിയുടെ ഭാര്യയാണ് ആശുപത്രി വിട്ട മൂന്നാമത്തെയാള്‍. ഇവരുടെ ഭര്‍ത്താവ് കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്.ഇനി 6 പേര്‍ കൂടി ആശുപത്രിയിൽ ചികിത്സയിലുണ്ട്. 15000 ത്തോളം പേരാണ്  ജില്ലയിൽ നിരീക്ഷണത്തിലുളളത്. ഇതിൽ ആശുപത്രിയിലുള്ളത് 37 പേർ.  ഇതു വരെ 844 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൊലീസുകാരുടെ പരസ്യ മദ്യപാനം; വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു, നര്‍ക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമീഷണര്‍ക്ക് അന്വേഷണ ചുമതല
സെക്കന്‍റ് ഷോ കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവദമ്പതികൾക്ക് നേരെ ആക്രമണം, ബൈക്കിലെത്തിയ സംഘം ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞു