
തിരുവനന്തപുരം: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. 2149 പേർ അറസ്റ്റിലാവുകയും 1411 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തിൽ അനാവശ്യമായി നിരത്തിലിറങ്ങുന്നവർക്കെതിരെ കർശന നടപടിയാണ് സംസ്ഥാന പൊലീസ് സ്വീകരിച്ച് വരുന്നത്.
ജില്ല തിരിച്ചുള്ള കണക്കുകൾ (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 36, 35, 23
തിരുവനന്തപുരം റൂറല്‍ - 291, 295, 196
കൊല്ലം സിറ്റി - 170, 170, 125
കൊല്ലം റൂറല്‍ - 220, 222, 191
പത്തനംതിട്ട - 187, 201, 154
കോട്ടയം - 76, 85, 15
ആലപ്പുഴ - 122, 125, 77
ഇടുക്കി - 173, 90, 21
എറണാകുളം സിറ്റി - 28, 31, 15
എറണാകുളം റൂറല്‍ - 125, 123, 57
തൃശൂര്‍ സിറ്റി - 81, 99, 57
തൃശൂര്‍ റൂറല്‍ - 117, 140, 88
പാലക്കാട് - 99, 122, 80
മലപ്പുറം - 61, 74, 52
കോഴിക്കോട് സിറ്റി - 64, 64, 64
കോഴിക്കോട് റൂറല്‍ - 46, 62, 21
വയനാട് - 75, 29, 56
കണ്ണൂര്‍ - 161, 163, 108
കാസര്‍കോട് - 14, 19, 11
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam