കൊവിഡ് പിടികൂടിയത് നാല് തവണ; പോസീറ്റീവാണ് ജീവിതമെന്ന് ഡോ.അബ്ദുൾ ​​ഗഫൂർ

By Web TeamFirst Published Sep 1, 2021, 1:33 PM IST
Highlights

കാഷ്വാലിറ്റിയിൽ നിരന്തരം കൊവിഡ് രോ​ഗികളെ പരിചരിക്കുന്നതുകൊണ്ടാകാം ഇടക്കിടെ പോസിറ്റീവാകുന്നതെന്നാണ് ​നി​ഗമനം. പ്രതിരോധ ശേഷിയും കുറവായിരിക്കാമെന്നും വിദ​ഗ്ധർ പറയുന്നു. എന്തായാലും കൊവിഡ് പോസിറ്റീവാകുമ്പോൾ ജീവിതം 
നെ​ഗറ്റീവാക്കാൻ ഡോ.അബ്ദുൾ ​ഗഫൂറില്ല. കൊവിഡ് രോ​ഗികളെ ഇനിയും പരിചരിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. ഡ്യൂട്ടിയിൽ സജീവമാകും. ഇനി കൊവിഡ് ആക്രമിച്ചാലും അതിനേയും നേരിടുമെന്നും ഡോ അബ്ദുൾ ​ഗഫൂർ പറഞ്ഞു.
 
മലപ്പുറം: ഒന്നോ രണ്ടോ വട്ടമല്ല. ഒന്നരവർഷത്തിനിടെ നാല് പ്രാവശ്യമാണ് കൊവിഡ് ഡോ അബ്ദുൾ ​ഗഫൂറിനെ കീഴടക്കിയത്. എന്നിട്ടും ഈ ഡോക്ടർ തളർന്നില്ല. കർമനിരതനാണിപ്പോഴും.

മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫിസറായ ഡോ.അബ്ദുൾ ​ഗഫൂർ കളപ്പാടന് ആദ്യം കൊവിഡ് വന്നത് കഴിഞ്ഞ വർഷം മെയ് മാസത്തിൽ. ഒപ്പം ലോഡ്ജിൽ താമസിച്ചിരുന്ന സുഹൃത്തിന് പോസിറ്റീവായതോടെയാണ് ​ഗഫൂറിനും കൊവിഡ് വന്നത്. ഡിസംബറിൽ വീണ്ടും പോസിറ്റീവ് ആയി. കടുത്ത പനിയും ക്ഷീണവും. ആദ്യ അഞ്ച് ദിവസം ആശുപത്രി വാസം. പിന്നീട് വീട്ടിൽ നിരീക്ഷണത്തിൽ. ക്വാറൻ്റയിൽ കഴിയുമ്പോൾ നന്നായി ബുദ്ധിമുട്ടി. എല്ലാവരും ഭയത്തോടെയാണ് കണ്ടിരുന്നതെന്ന് ഡോക്ടർ പറയുന്നു.

ഇതിനെല്ലാം ശേഷം രണ്ട് ഡോസ് വാക്സീനെടുത്തു. പക്ഷേ കൊവിഡ് ​ഗഫൂറിനെ വിട്ടൊഴിഞ്ഞില്ല. ഈ ഏപ്രിലിൽ മൂന്നാമതും പോസിറ്റീവായി. അപ്പോൾ മണവും രപുചിയും പോയി . ഒന്നരമാസം രുചിയും മണവും ഇല്ലാതെ കഴിഞ്ഞു. പിന്നീട് ഇക്കഴിഞ്ഞ മാസം നാലിന് വീണ്ടും പോസിറ്റീവായി. കടുത്ത പനി . നല്ല ക്ഷീണവും ഉണ്ടായി. കുറച്ച് ദിവസം ആശുപത്രിവാസം വീണ്ടും. വീണ്ടും വീണ്ടും പോസിറ്റീവാകുന്നതിൽ ടെൻഷനടിച്ചു. ആശുപത്രിവാസവും ക്വാറന്റൈനും മടുപ്പ് തോന്നിപ്പിച്ചു- ഡോ അബ്ദുൾ ​ഗഫൂർ പറയുന്നു.

കാഷ്വാലിറ്റിയിൽ നിരന്തരം കൊവിഡ് രോ​ഗികളെ പരിചരിക്കുന്നതുകൊണ്ടാകാം ഇടക്കിടെ പോസിറ്റീവാകുന്നതെന്നാണ് ​നി​ഗമനം. പ്രതിരോധ ശേഷിയും കുറവായിരിക്കാമെന്നും വിദ​ഗ്ധർ പറയുന്നു. എന്തായാലും കൊവിഡ് പോസിറ്റീവാകുമ്പോൾ ജീവിതം 
നെ​ഗറ്റീവാക്കാൻ ഡോ.അബ്ദുൾ ​ഗഫൂറില്ല. കൊവിഡ് രോ​ഗികളെ ഇനിയും പരിചരിക്കുമെന്നാണ് ഡോക്ടർ പറയുന്നത്. ഡ്യൂട്ടിയിൽ സജീവമാകും. ഇനി കൊവിഡ് ആക്രമിച്ചാലും അതിനേയും നേരിടുമെന്നും ഡോ അബ്ദുൾ ​ഗഫൂർ പറഞ്ഞു.

രണ്ട് വാക്സീനെടുത്തിട്ടും നിരന്തരം കൊവിഡ് പോസിറ്റീവാകുന്നതിനെക്കുറിച്ച് പഠിക്കാനാണ് തീരുമാനം. അടുത്ത ആഴ്ച അബ്ദുൾ ​ഗഫൂർ ആന്റിബോഡി പരിശോധന നടത്തും. വിദ​ഗ്ധ നിർദേശ പ്രകാരം ആവശ്യമെങ്കിൽ മറ്റൊരു കൊവിഡ് വാക്സീൻ വീണ്ടും സ്വീകരിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!