പിണറായിക്ക് ശബരിമല ശാസ്താവിൻ്റെ പ്രാക്ക്, കേരളത്തില്‍ കൊറോണ വന്നതും പ്രളയം വന്നതും ഇതുകൊണ്ട്: പിസി ജോ‍ര്‍ജ്

Published : Mar 21, 2024, 07:26 PM IST
പിണറായിക്ക് ശബരിമല ശാസ്താവിൻ്റെ പ്രാക്ക്, കേരളത്തില്‍ കൊറോണ വന്നതും പ്രളയം വന്നതും ഇതുകൊണ്ട്: പിസി ജോ‍ര്‍ജ്

Synopsis

''എത്ര തവണ കേരളത്തിൽ കൊറോണ വന്നു, പ്രളയം വന്നു, അയ്യപ്പനെ അപമാനിച്ചത് കൊണ്ടുള്ള ഫലമാണ്, ഇപ്പോള്‍ അഴിമതി കേസിൽ- തന്നെ ജയിലിൽ വിടല്ലേ എന്ന് മോദിയോട് പിണറായി യാചിക്കുന്നു, ഒരു സംശയവും വേണ്ട- പിണറായി ജയിലിൽ കിടക്കും...''

കോഴിക്കോട്: കേരളത്തില്‍ കൊവിഡും പ്രളയവും വന്നത് പിണറായിക്ക് ശബരിമല ശാസ്താവിൻ്റെ പ്രാക്ക് ഏറ്റതിനാലെന്ന് പിസി ജോര്‍ജ്. ബിജെപിയിലേക്ക് ചേര്‍ന്നതിന് ശേഷം കോഴിക്കോട് എൻഡിഎ കൺവെൻഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പിസി ജോര്‍ജ്. 

എത്ര തവണ കേരളത്തിൽ കൊറോണ വന്നു, പ്രളയം വന്നു, അയ്യപ്പനെ അപമാനിച്ചത് കൊണ്ടുള്ള ഫലമാണ്, ഇപ്പോള്‍ അഴിമതി കേസിൽ- തന്നെ ജയിലിൽ വിടല്ലേ എന്ന് മോദിയോട് പിണറായി യാചിക്കുന്നു, ഒരു സംശയവും വേണ്ട- പിണറായി ജയിലിൽ കിടക്കും, എല്ലാം ചുമക്കാൻ മലയാളികളുടെ ഗതികേട്,
പിണറായിക്ക് എതിരെയുള്ള പോരാട്ടം ഇങ്ങനെ പോര, ബിജെപി പോരാട്ടം ശക്തിപ്പെടുത്തണം, പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടാണ്, ഇക്കുറി ബിജെപി അക്കൗണ്ട് തുറക്കും,  അടുത്ത അസംബ്ലി തെരഞ്ഞെടുപ്പിൽ ആര് ഭരിക്കണം എന്നു ബിജെപി തീരുമാനിക്കും,2029ല്‍ കേരളത്തിൽ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്നും പിസി ജോര്‍ജ്.

തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച വച്ചതില്‍ഡ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്തിനാണ് എതിര്‍പ്പ് പറയുന്നതെന്നും പിസി ജോര്‍ജ് ചോദിച്ചു.

ലീഗിൻ്റെ ആവശ്യം പിണറായി എന്തിന് ഏറ്റെടുക്കുന്നു, കോൺഗ്രസും ഇത് ഏറ്റെടുത്തു, 2009 ഇലക്ഷൻ നടന്നത് ഞായറാഴ്ചയാണ്- അന്ന് ക്രിസ്തീയ വിശ്വാസപ്രകാരം പള്ളിയിൽ പോകണം, പക്ഷേ ഒരു ക്രിസ്ത്യാനിയും അന്ന് ഇലക്ഷൻ മാറ്റിവെക്കണം എന്ന് പറഞ്ഞിട്ടില്ല, ജുമാ നിസ്കാരം കഴിഞ്ഞ് മുസ്ലിം സഹോദരങ്ങൾ വോട്ട് ചെയ്താൽ മതി, വർഗീയത മാറ്റി വക്കാൻ രാഷ്ട്രീയ പാർട്ടികൾ തയാറാവണം, നാണം കെട്ട വർഗീയതയുമായി കോൺഗ്രസും ഇടത് മുന്നണിയും വരുന്നുവെന്നും പിസി ജോര്‍ജ്.

പൗരത്വനിയമഭേദഗതിയെയും പിസി ജോര്‍ജ് പിന്തുണച്ച് സംസാരിച്ചു. ഒരു വിഭാഗത്തെയും അപമാനിക്കാൻ അല്ല പൗരത്വനിയമ ഭേദഗതിയെന്നും മറ്റ് രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്ത ആളുകളെ, ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന നിയമമാണിതെന്നും പിസി ജോര്‍ജ് പറഞ്ഞു.

Also Read:- കെഎസ്ആര്‍ടിസിയെ രക്ഷപ്പെടുത്തും, അത് ചെയ്തിട്ടേ പോകൂ: ഗണേഷ് കുമാര്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്