സംസ്ഥാനത്ത് കൊവിഡ് ബാധിതർ കൂടി,  മറ്റ് രോഗങ്ങൾ ഉള്ളവരിൽ കൊവിഡ് മരണനിരക്കും കൂടുതൽ

By Web TeamFirst Published Jan 6, 2021, 6:44 AM IST
Highlights

മറ്റ് രോഗങ്ങൾ ഉള്ളവരിൽ കൊവിഡ് ബാധിച്ചുള്ള മരണ നിരക്കും കൂടി. 2948 പേരാണ് ഇങ്ങനെ മരിച്ചത്. 61നും 70 നും വയസിന് ഇടയിൽ ഉള്ളവരിൽ മരണനിരക്ക് കൂടുതലാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, വയനാട്, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ രോഗികളുടെ എണ്ണം കൂടി. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്കിലും വർധനയുണ്ട്. പത്തനംതിട്ട, വയനാട് ജില്ലകളിൽ ആണ് ടി പി ആർ ഉയർന്നത്. 

മറ്റ് രോഗങ്ങൾ ഉള്ളവരിൽ കൊവിഡ് ബാധിച്ചുള്ള മരണ നിരക്കും കൂടി. 2948 പേരാണ് ഇങ്ങനെ മരിച്ചത്. 61നും 70 നും വയസിന് ഇടയിൽ ഉള്ളവരിൽ മരണനിരക്ക് കൂടുതലാണ്. ഈ പ്രായത്തിനിടയിലുള്ള 966 പേർ മരിച്ചു. നിലവിലെ സാഹചര്യത്തിൽ പാലക്കാട്, മലപ്പുറം,കണ്ണൂർ, കാസർകോട് ജില്ലകളിൽ പരിശോധനകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. പ്രതിവാര അവലോകന റിപ്പോർട്ടിലാണ് കണ്ടെത്തലുകളും നിർദേശങ്ങളുമുള്ളത്. 

click me!