കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്; നാളെ ഹാജരാകണം

Web Desk   | Asianet News
Published : Jan 05, 2021, 10:03 PM ISTUpdated : Jan 06, 2021, 06:05 PM IST
കെ അയ്യപ്പന് വീണ്ടും കസ്റ്റംസ് നോട്ടീസ്; നാളെ ഹാജരാകണം

Synopsis

 ഡോളർ കടത്ത് കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെത്തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. 

കൊച്ചി: നിയമസഭാ സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന് വീണ്ടും കസ്റ്റംസിന്റെ നോട്ടീസ്. രാവിലെ പത്തിന് കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരാകണമെന്നാണ് നിർദ്ദേശം. ഡോളർ കടത്ത് കേസിലെ അന്വേഷണത്തിൻ്റെ ഭാഗമായാണ് വിളിപ്പിച്ചിരിക്കുന്നത്. ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും എത്താതിരുന്നതിനെത്തുടർന്നാണ് വീണ്ടും നോട്ടീസ് നൽകിയത്. 

കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഫോണിൽ വിളിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അയ്യപ്പൻ ഇന്ന്  പ്രതികരിച്ചത്. സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് അയ്യപ്പനെ വിളിച്ചു വരുത്താൻ കസ്റ്റംസ് തീരുമാനമെടുത്തതെന്നാണ് വിവരം. കേസിൽ കോൺസുലറ്റിലെ ഡ്രൈവർമാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

Read Also: 'നോട്ടീസ് ലഭിച്ചിട്ടില്ല, കസ്റ്റംസ് വിളിച്ചത് ഫോണിൽ', ഹാജരാകില്ലെന്ന് സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറി...

 

PREV
click me!

Recommended Stories

കൂർമബുദ്ധിക്കാരൻ രാമൻപിള്ള വക്കീൽ; ദിലീപിൻ്റെ അഭിഭാഷകൻ; നിയമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച അഭിഭാഷകൻ
ഏറ്റുമുട്ടലിൽ കലാശിച്ച വാദങ്ങൾ; സീനിയര്‍ അഭിഭാഷകന്‍ ബി രാമന്‍ പിള്ള ദിലീപിന്‍റെ നിയമ വഴിയിലെ സാരഥിയായതിങ്ങനെ