
തിരുവനന്തപുരം: വയനാട്ടിൽ മൂന്ന് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഒമാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെ എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
മാനന്തവാടി സ്റ്റേഷനിലെ രണ്ട് പൊലീസുകാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഇവിടെ ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കോയമ്പേട് മാർക്കറ്റിൽ നിന്ന് വന്ന രോഗിയുമായി സമ്പർക്കത്തിലേർപ്പെട്ട് രോഗം വന്ന വ്യക്തിയിൽ നിന്നാണ് പൊലീസുകാർക്ക് കൊവിഡ് പകർന്നത്. കോയമ്പേട് മാർക്കറ്റിൽ പോയി വന്ന ഡ്രൈവറിൽ നിന്ന് പത്ത് പേർക്കാണ് രോഗം പകർന്നത്.
മുഖ്യമന്ത്രിയുടെ വാക്കുകൾ....
32 ദിവസം വയനാട് ഗ്രീൻ സോണിലായിരുന്നു. ഇടവേളക്ക് ശേഷമാണ് ഇവിടെ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാൾ കോയമ്പേട് മാർക്കറ്റിൽ പോയതിനാലാണ് സ്രവം പരിശോധിച്ചത്. ഇയാളിൽ നിന്ന് പത്ത് പേർക്ക് രോഗബാധയുണ്ടായി. പലരും ഭീതിയിലാണ്. ഇവരുടെ കോണ്ടാക്ടിലുണ്ടായിരുന്ന ഒരാളിൽ നിന്നാണ് മാനന്തവാടിയിൽ മൂന്ന് പൊലീസുകാർക്ക് രോഗം വന്നത്
വയനാട് ജില്ലയിൽ തൃപ്തികരമായ രോഗ പ്രതിരോധ പ്രവർത്തനം നടക്കുന്നുണ്ട്. അതിർത്തി ജില്ല ആയതിനാൽ കൂടുതൽ പ്രശ്നമുണ്ട്. ഡ്യൂട്ടിയിലുള്ള 1200 പൊലീസുകാരിൽ മുന്നൂറ് പേർക്ക് ടെസ്റ്റ് നടത്തി. സിപിഒ മാർ മുതൽ സംസ്ഥാന പൊലീസ് മേധാവി വരെ എല്ലാവരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കും. വിവിധ മേഖലയിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തും. ഇത് സംബന്ധിച്ച് പൊലീസ് ഉന്നതതല സമിതി റിപ്പോർട്ട് സമർപ്പിക്കും.
Read Also: വലിയ ആശങ്കയുടെ ദിനം; 26 പേര്‍ക്ക് കൊവിഡ് ; 3 പേര്‍ക്ക് രോഗമുക്തി...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam