കാസർകോട്ട് വീണ്ടും കൊവിഡ് മരണം; ഇന്ന് സംസ്ഥാനത്ത് നാല് മരണം

By Web TeamFirst Published Aug 3, 2020, 6:57 PM IST
Highlights

കാസർകോട് കാഞ്ഞങ്ങാട് പുല്ലുർ ചാലിങ്കാലിലെ  ഷറഫുദ്ദീൻ (52) ആണ് മരിച്ചത്. ജൂലൈ 30നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

കാസർകോട്: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കാസർകോട് കാഞ്ഞങ്ങാട് പുല്ലുർ ചാലിങ്കാലിലെ  ഷറഫുദ്ദീൻ (52) ആണ് മരിച്ചത്. ജൂലൈ 30നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെത്തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് ഇന്ന് ജില്ലയിൽ മരിക്കുന്ന രണ്ടാമത്തെയാളാണ് ഷറഫുദ്ദീൻ. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് മരണം 13 ആയി. ഇതിൽ 6 എണ്ണം മാത്രമാണ് ഇതുവരെ സർക്കാർ സ്ഥിരീകരിച്ചിട്ടുള്ളത്. 

പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കാസർകോട് ഉപ്പള സ്വദേശി വിനോദ് കുമാറും ഇന്ന് മരിച്ചു. വൃക്കരോ​ഗിയായിരുന്നു ഇദ്ദേഹം. കൊവിഡ് രോഗ ഉറവിടം വ്യക്തമല്ല.  കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ കരൾ രോഗത്തിന് ചികിത്സയിലായിരുന്ന ഇരിക്കുർ സ്വദേശി യശോദയുടേതാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്ത മറ്റൊരു കൊവിഡ് മരണം. പരിയാരത്ത് നടത്തിയ ആന്റിജൻ പരിശോധയിൽ ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടുതൽ പരിശോധനകൾക്കായി സ്രവം ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചിരിക്കുകയാണ്. 

കൊവിഡ് ബാധിച്ച് ഇന്ന് കോഴിക്കോട്ട് മരിച്ച കക്കട്ടിൽ സ്വദേശി മരക്കാർ കുട്ടി ഹൃദ്രോഗിയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹം ആദ്യം ചികിത്സയ്ക്കെത്തിയ കക്കട്ടിലിലെ കരുണ ക്ലിനിക്ക് അടച്ചു. മുഴുവൻ ജീവനക്കാർക്കും നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. 

Read Also: സമ്പർക്കവ്യാപനം കൂടുന്നത് ആശങ്ക, ഇന്ന് 801 സമ്പർക്കരോ​ഗികൾ; ശക്തമായ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി...

 

click me!