ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കുന്നു; ഷോപ്പിംഗ് കോംപ്ലക്സുകളിലെ പകുതി കടകൾക്കും അനുമതി

Published : May 18, 2020, 05:46 PM ISTUpdated : May 18, 2020, 05:59 PM IST
ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കുന്നു; ഷോപ്പിംഗ് കോംപ്ലക്സുകളിലെ പകുതി കടകൾക്കും അനുമതി

Synopsis

എയർ കണ്ടീഷൻ ഒഴിവാക്കി ഹെയർ ഡ്രസിം​ഗ്, ഹെയർ കട്ട്, ഷേവിം​ഗ് ജോലികൾക്കായി ബാർബർ ഷോപ്പുകൾ തുറക്കാം. ഒരേ തോർത്ത് തന്നെ എല്ലാവർക്കും ഉപയോ​ഗിക്കാൻ പാടില്ല

തിരുവനന്തപുരം: മാളുകൾ അല്ലാത്ത ഷോപ്പിം​ഗ് കോംപ്ലക്സുകളിൽ ആകെയുള്ള കടകളുടെ പകുതി കടകൾ ഇടവിട്ട ദിവസങ്ങളിൽ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചർച്ച ചെയ്ത് തീരുമാനിക്കണമെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു. ബാർബർ ഷോപ്പുകളും ബ്യൂട്ടി പാർലറുകളും തുറക്കാമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എയർ കണ്ടീഷൻ ഒഴിവാക്കി ഹെയർ ഡ്രസിം​ഗ്, ഹെയർ കട്ട്, ഷേവിം​ഗ് ജോലികൾക്കായി ബാർബർ ഷോപ്പുകൾ തുറക്കാം. ഒരേ തോർത്ത് തന്നെ എല്ലാവർക്കും ഉപയോ​ഗിക്കാൻ പാടില്ല. മുൻകൂടി ബുക്ക് ചെയ്ത് വേണം ബാർബർ ഷോപ്പിലേക്ക് ആളുകൾ എത്താൻ. ഒരേസമയം രണ്ട് പേർ മാത്രമേ കാത്തുനിൽക്കാൻ പാടുള്ളൂ എന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. ഹോട്ടലുകളിലെ ടേക്ക് എവേ കൗണ്ടറുകൾ രാത്രി ഒൻപത് വരെ പ്രവർത്തിപ്പിക്കാം. ഓൺലൈൻ ഭക്ഷണവിതരണം രാത്രി പത്ത് വരെ നടത്താം.

ബ്രേക്ക് ദ ചെയിനുമായി ബന്ധപ്പെട്ട പദ്ധതികൾ ഊർജിതമായി നടപ്പാക്കണം. അനുമതി കിട്ടി തുറന്ന എല്ലാ സ്ഥാപനങ്ങളിലും സാനിറ്റൈസർ കരുതണം. ഇതുവരെ അടഞ്ഞ് കിടന്ന എല്ലാ സ്ഥാപനങ്ങളും നാളെ ശുചിയാക്കിയ ശേഷം ബുധനാഴ്ച മുതൽ മാത്രമേ തുറന്ന് പ്രവർത്തിക്കാവും എന്നും മുഖ്യമന്ത്രി പറഞ്ഞു. അനുവദനീയമായ എല്ലാ പ്രവൃത്തികളും കൃത്യമായ ശാരീരിക അകലം പാലിച്ചു വേണം ചെയ്യാൻ. ഇനിയൊരു ഉത്തരവ് വരും വരെ ഞായറാഴ്ച പൂർണ ലോക്ക് ഡൗൺ ബാധകമാണെന്നും അദ്ദേഹം അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മരിച്ചുപോയവരേക്കാൾ ദുരിതത്തിൽ', ചൂരൽമല ദുരിതബാധിതർക്ക് ഇരുട്ടടി, സഹായധനം നിർത്തി സർക്കാർ
സർജിക്കൽ ബ്ലേഡ് ബാൻഡേജിനുള്ളിൽ വെച്ച് കെട്ടി; പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഗുരുതര അനാസ്ഥയെന്ന് പരാതി