
തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നാല് ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളെയാണ് പുതിയതായി സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. നിലവിൽ തിരുവനന്തപുരം ജില്ല മാത്രമായിരുന്നു സി കാറ്റഗറിയിലുള്ളത്.
ആശുപത്രിയിൽ ചികിത്സയിലുള്ള രോഗികളുടെ എണ്ണം കണക്കാക്കിയാണ് ജില്ലകളെ കാറ്റഗറി തിരിക്കുന്നത്. ആകെ രോഗികളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലധികം കൊവിഡ് രോഗികളായതോടെയാണ് ഈ ജില്ലകളെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ഈ ജില്ലകളിലും സാമൂഹ്യ-രാഷ്ട്രീയ-സാംസ്‌കാരിക-മത-സാമുദായികപരമായ പൊതുപരിപാടികൾ ഉൾപ്പെടെ എല്ലാ ഒത്തുചേരലുകളും വിലക്കി.
നിയന്ത്രണങ്ങൾ....
ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ കാറ്റഗറി ബിയിലും, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ കാറ്റഗറി എയിലുമാണ്. വെള്ളിയാഴ്ച മുതല്‍ ഈ ജില്ലകളില്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കാസര്‍ഗോഡ് ജില്ല നിലവില്‍ ഒരു കാറ്റഗറിയിലും ഉള്‍പ്പെട്ടിട്ടില്ല.
ഫെബ്രുവരി 15നുള്ളിലാണ് വ്യാപനം ഉച്ഛസ്ഥായിലെത്തുക എന്നാണ് മുൻ പ്രവചനം. പക്ഷേ ഇത് നേരത്തെയാകാമെന്നാണ് പുതിയ സൂചനകളെന്നാണ് വിദഗ്ധരുടെ പുതിയ മുന്നറിയിപ്പെന്ന് സർക്കാർ പറയുന്നു. താഴെ തട്ടിൽ പ്രതിരോധം ശക്തമാക്കാനാണ് തീരുമാനം. ഒരു കുടുംബത്തിലെ എല്ലാവരും പെട്ടെന്ന് രോഗികളാകുന്ന സ്ഥിതിയാണ് ഇപ്പോൾ. പലർക്കും ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യമുണ്ട്, ഈ പശ്ചാത്തലത്തിൽ സമൂഹ അടുക്കള തുടങ്ങുന്നതിനെക്കുറിച്ച് വീണ്ടും ആലോചിക്കാനുള്ള നിർദ്ദേശം വന്നിട്ടുണ്ട്. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ യോഗം വിളിക്കണം. ആരും പട്ടിണി കിടക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. വീടുകളിൽ ഭക്ഷണം എത്തിക്കാൻ സന്നദ്ധ സംഘടകളുടെ സേവനം തേടാനും നിർദ്ദേശമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam