കണ്ണൂർ: തളിപ്പറമ്പിൽ മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയിൽ വൻ ആൾക്കൂട്ടം. കൊവിഡ് മാനദണ്ഡം പാലിക്കാതെ ജനങ്ങൾ തിക്കിത്തിരക്കുകയാണ്. സാമൂഹിക അകലം പാലിക്കാതെയുള്ള ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിന് ആകുന്നില്ല. മന്ത്രിമാരായ കെ.കെ ശൈലജ,ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് അദാലത്തിൽ പങ്കെടുക്കുന്നത്. ഇതേക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് അവിടെ ചുമതലയിലുള്ള തളിപ്പറമ്പ് ഇൻസ്പെക്ടർ സത്യനാഥിന്റെ പ്രതികരണം.
തെരഞ്ഞെടുപ്പ് കാലത്തിൻ്റെ തുടക്കത്തിൽ തന്നെ കൊവിഡ് ചട്ടങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് രാഷ്ട്രീയ നേതാക്കളുടെ നീക്കങ്ങളെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഭരണപക്ഷ പ്രതിപക്ഷ പരിപാടികളിലും സർക്കാർ പരിപാടികളിലും കൊവിഡ് ചട്ടങ്ങൾ കാറ്റിൽ പറത്തുകയാണ്. ആലപ്പുഴ എടത്വായിൽ മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് വൻ ആൾക്കൂട്ടം എത്തിയതും പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയിൽ ആളുകൾ തിക്കിത്തിരക്കിയതും വലിയ ചർച്ചയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam