കൊവിഡ് പിടിയിൽ തിരുവനന്തപുരം; ഇന്ന് 175 കേസുകൾ, 164 സമ്പർക്കരോ​ഗികൾ

Web Desk   | Asianet News
Published : Jul 26, 2020, 06:16 PM ISTUpdated : Jul 26, 2020, 06:44 PM IST
കൊവിഡ് പിടിയിൽ തിരുവനന്തപുരം; ഇന്ന് 175 കേസുകൾ, 164 സമ്പർക്കരോ​ഗികൾ

Synopsis

ഇവിടെ 175 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 164 പേരും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ്. എട്ട് ആരോ​ഗ്യപ്രവർത്തകരും രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ഇവിടെ 175 പേർക്കാണ് പുതിയതായി രോ​ഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 164 പേരും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ്. എട്ട് ആരോ​ഗ്യപ്രവർത്തകരും രോ​ഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.

ജില്ലയിൽ ഇന്ന് 51 പേർ രോ​ഗമുക്തി നേടിയിട്ടുണ്ട്. പുതിയതായി മൂന്ന് ഹോട്ട്സ്പോട്ടുകൾ കൂടി ജില്ലയിൽ പ്രഖ്യാപിച്ചു. നന്ദിയോട് (കണ്ടൈന്‍മെന്റ് സോണ്‍: 4, 12), കാട്ടാക്കട, (16), വെങ്ങാനൂര്‍ (9) എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകൾ. 

കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 57 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 56 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 48 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 41 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 28 പേര്‍ക്കുമാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

Read Also: ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ നിറയുന്നു: തലസ്ഥാനത്ത് വീട്ടികളിൽ പാർപ്പിച്ച് ചികിത്സ തുടങ്ങണമെന്ന്...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ
Malayalam News Live: തിരുവനന്തപുരം കോര്‍പ്പറേഷൻ ഭരണത്തിൽ നിര്‍ണായകമായി സ്വതന്ത്രര്‍; വാര്‍ഡിലെ ജനങ്ങളുമായി സംസാരിച്ച് അഭിപ്രായം തേടുമെന്ന് പാറ്റൂര്‍ രാധാകൃഷ്ണൻ