'പ്രവാസി മുൻഗണന പ്രകാരം രണ്ടാംഡോസ് വാക്സീൻ എടുത്തു, പക്ഷേ കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റ് കിട്ടിയില്ല', പരാതി

Published : Aug 27, 2021, 08:41 AM ISTUpdated : Aug 27, 2021, 09:28 AM IST
'പ്രവാസി മുൻഗണന പ്രകാരം രണ്ടാംഡോസ് വാക്സീൻ എടുത്തു, പക്ഷേ കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റ് കിട്ടിയില്ല', പരാതി

Synopsis

കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിൽ നിന്ന് വ്യത്യസ്തമായാണ് പ്രവാസികൾക്കും വിദേശയാത്ര ആവശ്യമുള്ളവർക്കും ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനകം രണ്ടാം ഡോസ് നൽകാൻ കേരള സർക്കാർ നടപടി സ്വീകരിച്ചത്.

തിരുവനന്തപുരം: രണ്ടാം ഡോസ് വാക്സീൻ എടുത്തവർക്ക് കേന്ദ്രസർക്കാരിന്റെ സർട്ടിഫിക്കേറ്റ് കിട്ടാത്തതിനെ തുടർന്ന് വിദേശത്തേക്ക് പോകാൻ കഴിയുന്നില്ലെന്ന് പരാതി. പ്രവാസികൾക്കുള്ള മുൻഗണന പ്രകാരം വാക്സീൻ എടുത്തവരാണ് പ്രതിസന്ധി നേരിടുന്നത്. സമയത്ത് നടപടികൾ പൂർത്തീയാകാതെ വന്നതോടെ പലരുടെയും വീസ കാലാവധി കഴിയുകയും ജോലി നഷ്ടപ്പെടുകയും ചെയ്തു

കേന്ദ്ര സർക്കാരിന്റെ വാക്സീൻ നയത്തിൽ നിന്ന് വ്യത്യസ്തമായാണ് പ്രവാസികൾക്കും വിദേശയാത്ര ആവശ്യമുള്ളവർക്കും ആദ്യ ഡോസ് എടുത്ത് 28 ദിവസത്തിനകം രണ്ടാം ഡോസ് നൽകാൻ കേരള സർക്കാർ നടപടി സ്വീകരിച്ചത്. ഇത് പ്രകാരം നിരവധി ആളുകളാണ് വാക്സീൻ സ്വീകരിച്ചത്. എന്നാൽ ഇങ്ങനെ രണ്ടാം ഡോസ് എടുത്തവർക്ക് കേന്ദ്ര സർക്കാരിന്റെ കൊവിൻ പോർട്ടലിൽ നിന്ന് അന്തിമ സർട്ടിഫിക്കറ്റ് ലഭിച്ചില്ല. പകരം സംസ്ഥാന സ‍ർക്കാരിന്റെ സർട്ടിഫിക്കേറ്റാണ് കിട്ടുന്നത്. ഭൂരിഭാഗം വിദേശ രാജ്യങ്ങളും സംസ്ഥാന സക്കാരിന്റെ സർട്ടിഫിക്കേറ്റ് ഹാജരാക്കുന്പോൾ പ്രവേശന അനുമതി നിഷേധിക്കുകയാണ്.

ഡിജിറ്റൽ പഠനം: ഉറപ്പുകൾ പാഴായി, പഠന സൌകര്യങ്ങളില്ലാതെ ആയിരക്കണക്കിന് കുട്ടികൾ; റെയ്ഞ്ചും പ്രശ്നം

പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ആരോഗ്യ മന്ത്രി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടും മന്ത്രിയുടെ പത്തനംതിട്ട ജില്ലയിൽ തന്നെയാണ് പ്രതിസന്ധിയിലായവരുടെ എണ്ണം കൂടുതൽ. ജില്ലയിലെ പ്രവാസികൾ പല തവണയായി ഓഫീസുകളിൽ കയറി ഇറങ്ങുകയാണ്. കൊവിൻ പോർട്ടലിൽ നിന്നാണ് കേന്ദ്ര സർക്കാരിന്റെ സർട്ടിഫിക്കേറ്റ് കിട്ടേണ്ടതെന്ന് പറഞ്ഞ‌് കൈയ്യെൊഴിയുകയാണ് ജില്ലാ ഭരണകൂടം. ശാശ്വതമായ പരിഹാരത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഇടപെടൽ ഉണ്ടാവണമെന്നാണ് ആരോഗ്യ വകുപ്പ് വിശദീകരണം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി ഉത്തരവിനെതിരായ അപ്പീൽ നടപടികൾ തുടങ്ങി, ദിലീപ് അടക്കമുള്ളവരെ വെറുതെവിട്ട നടപടി ചോദ്യം ചെയ്യും
ഒരു പോസ്റ്റൽ ബാലറ്റിൽ ആര്‍ക്കും വോട്ടില്ല, ബിജെപി എൽഡിഎഫിനോട് തോറ്റത് ഒരു വോട്ടിന്, പൂമംഗലം പഞ്ചായത്തിൽ സൂപ്പര്‍ ക്ലൈമാക്സ്