
തിരുവനന്തപുരം: സംസ്ഥാനത്ത് ഇറ്റലിയില്‍ നിന്നെത്തിയ ഒരു കുടുംബത്തിന് കൊവിഡ്19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അവര്‍ സഞ്ചരിച്ച വിമാനങ്ങളിലെ യാത്രക്കാരെ കണ്ടെത്താന്‍ നടപടികള്‍ തുടങ്ങി. QR 126 28/2/20 വെനീസ് -ദോഹ, QR 514 ദോഹ- കൊച്ചി എന്നീ വിമാനങ്ങളിലാണ് ഇവര്‍ കേരളത്തിലേക്ക് എത്തിയത്.
QR 126 28/2/20 വെനീസ് -ദോഹ, QR 514 ദോഹ- കൊച്ചി എന്നീ വിമാനങ്ങളിൽ 29/2/20 ദിവസം കേരളത്തിൽ എത്തിയവര്‍ ഉണ്ടെങ്കിൽ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലോ റിപ്പോർട്ട് ചെയ്യേണ്ടതാണ്. DISHA : O4712552056 Toll Free 1056 എന്നീ നമ്പറിലേക്ക് വിളിച്ചാണ് വിവരം അറിയിക്കേണ്ടത്.
ഈ രണ്ട് വിമാനങ്ങളില്‍ എത്തിയവരെക്കുറിച്ച് ഏതെങ്കിലും രീതിയിലുള്ള വിവരങ്ങള്‍ അറിയുന്നവരുണ്ടെങ്കില്‍ ദയവായി ഈ നമ്പറുകളില്‍ അറിയിക്കണം. എല്ലാവരുടെയും സുരക്ഷ കണക്കിലെടുത്താണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്നത്.
കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം
മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക വൈറസ് രോഗമാണ് കോവിഡ് 19. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് കോവിഡ് 19 വൈറസിന്റെ പ്രധാന ലക്ഷണങ്ങള്‍. ചിലപ്പോള്‍ വയറിളക്കവും വരാം. സാധാരണഗതിയില്‍ ചെറുതായി വന്ന് പോകുമെങ്കിലും തീവ്രമാകുകയാണെങ്കില്‍ ആന്തരികാവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.
അധികൃതരെ കബളിപ്പിച്ച് രോഗബാധിതര്‍ നാട്ടില്‍ കറങ്ങി നടന്നത് ഒരാഴ്ച: പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി
പുതിയ വൈറസായതിനാല്‍ അതിന് പ്രതിരോധ മരുന്നോ കൃത്യമായ ചികിത്സയോ നിലവിലില്ല. പകരം അനുബന്ധ ചികിത്സയാണ് നല്‍കുന്നത്. ഇതിനുള്ള ചികിത്സാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഇവരെ പ്രത്യേകം പാര്‍പ്പിച്ച് ചികിത്സ നല്‍കുകയാണ് പ്രധാനം. ചികിത്സിക്കുന്നവര്‍ വ്യക്തിഗത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം.