കൊവിഡ്: ഗുരുവായൂരിലും ശബരിമലയിലും ഭക്തർക്ക് വിലക്ക്

By Web TeamFirst Published Mar 20, 2020, 4:32 PM IST
Highlights

ഗുരുവായൂരിൽ നാളെ മുതൽ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം എന്നിവ ഉണ്ടാകില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ശബരിമല ഉത്സവത്തിന് ആതാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ.
 

തൃശ്ശൂർ/പത്തനംതിട്ട:  ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും നാളെ മുതൽ ഭക്തർക്ക് വിലക്ക് ഏർപ്പെടുത്തി. കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായാണ് തീരുമാനം.

ഗുരുവായൂരിൽ നാളെ മുതൽ ചോറൂണ്, ഉദയാസ്തമന പൂജ, വിവാഹം എന്നിവ ഉണ്ടാകില്ലെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ശബരിമല ഉത്സവത്തിന് ആചാരപരമായ ചടങ്ങുകൾ മാത്രമേ ഉണ്ടാകൂ. തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. ഈ മാസം 28നാണ് ശബരിമല നടതുറക്കുക. ഏപ്രിൽ എട്ടിന് പമ്പയിൽ നടക്കുന്ന ആറാട്ടിനും തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. 

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 31 വരെ സർക്കാർ ഓഫീസുകളിൽ ഓരോ ദിവസവും പകുതി ജീവനക്കാർ ഹാജരായാൽ മതി. ഇത്തരത്തിൽ ഓഫീസ് പ്രവർത്തനം ക്രമീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

Read Also: 24 മണിക്കൂറിനിടെ ഇറ്റലിയിൽ 427 ജീവൻ; കൊവിഡിൽ വിറങ്ങലിച്ച് ലോകം

കൊവിഡ് -19: പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ...

 

click me!